1470-490

പരപ്പനങ്ങാടി ചെയർമാൻ്റെ നടപടികൾ വിവാദത്തിൽ

പരപ്പനങ്ങാടി: സന്നദ്ധ സേവനത്തിന് രാഷ്ട്രീയ നിറം നൽകി പാസ്സുകൾ അനുവദിച്ച മുൻസിപ്പൽ ഭരണകക്ഷിയുടെ നടപടി റദ്ധ് ചെയ്ത ജില്ല കളക്ടറുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് പ്രവർത്തിക്കുന്ന ചെയർമാൻ്റെ നടപടി വിവാദത്തിൽ.

പരപ്പനങ്ങാടി മുൻസിപ്പാലിറ്റി അടക്കം ലീഗ് ഭരിക്കുന്ന സ്ഥാപനങ്ങൾക്ക് കീഴിൽ സന്നദ്ധ സേവനത്തിന് വേണ്ടി വളണ്ടിയർമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്നിരുന്നു.

ഇതിനെ തുടർന്ന് മലപ്പുറം ജില്ല കളക്ടർക്ക് സി.പി.എം അടക്കം പരാതി നൽകിയതിൻ്റ അടിസ്ഥാനത്തിലാണ് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആർ.ആറാർടി’. വളണ്ടിയർമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം റദ്ധ് ചെയ്ത് ജില്ല കളക്ടറുടെ ഉത്തരവ് വന്നത്.

ഓരോ വാർഡിലുള്ള മുള്ള എല്ലാ രാഷ്ട്രീയ പാർട്ടി അംഗങ്ങൾക്കും സന്നദ്ധ സേവനത്തിന് 5 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്ന് വാർഡ് കൗൺസിലർ മുഖേന തഹസിൽദാർക്ക് നൽകി അദ്ധേഹമാണ് പാസ് അനുവദിക്കേണ്ടതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് സ്വന്തം പാർട്ടിക്കാരെ മാത്രം സന്നദ്ധ സേവനത്തിന് പറ്റുകയുള്ളൂ എന്ന തരത്തിൽ സ്വന്തം വാർഡിൽ പോലും ദിക്കാരപരമായ പ്രവർത്തനങ്ങൾക്ക് ചെയർമാൻ കൂടിയായ ഉസ്മാൻ നേതൃത്വം നൽകുന്ന ശബ്ദ സന്തേശം പുറത്ത് വന്നിരിക്കുന്നത്.

സി. പി. എം പ്രാദേശിക നേതാവ് ശൗക്കത്ത് ഇതിനെതിരെ പറയുന്നതും ഇതേ തങ്ങൾ ചെയ്യുമെന്നാണ് പരപ്പനങ്ങാടിയുടെ ചെയർമാൻ പറയുന്നത്.

കോവിഡ്, കാലവർഷം തുടങ്ങിയ ദുരിതങ്ങളിൽ അതാത് പ്രദേശങ്ങളിൽ സേവനം ചെയ്യുന്നതിന് വളണ്ടിയർമാരെ നിശ്ചയിക്കലുമായി ബന്ധപെട്ട് പരപ്പനങ്ങാടിയിലെ ലീഗ് വാർഡ് മെമ്പർമാർ അവരുടെ പ്രവർത്തകർക്ക് മാത്രമാണ് പാസ്സ് അനുവദിച്ചിരുന്നത്.

പലയിടങ്ങളിലും ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തിയിരുന്നു.

മഹാമാരി പോലെയുള്ള സംഭവങ്ങളിൽ സജീവമായി സന്നദ്ധ സേവനം ചെയ്യുന്ന പല സംഘടനകളേയും ഒഴിവാക്കിയ നടപടിയാണ് ഭരണകക്ഷികൾ സ്വീകരിച്ചിരുന്നത്. സന്നദ്ധ സേവനത്തിന് പോലും രാഷ്ട്രീയ നിറം നൽകാനുള്ള മുസ്ലീം ലീഗ് മെമ്പർമാരുടെ നടപടിക്കെതിരെ സി.പി.എം, എസ്.ഡി – പി .ഐ പാർട്ടികൾ രംഗത്ത് വന്നിരുന്നു.

കോവിഡ് തുടക്കത്തിൽടക്കം ഭയപ്പാടോടെ വിട്ട് നിന്ന അവസരത്തിൽ മൃദ്ധേഹങ്ങൾ മറവ് ചെയ്യാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, മറ്റും മുന്നോട്ട് വന്ന എസ്.ഡി.പി.ഐ പോലുള്ള സംഘടനയിലെ വളണ്ടിയർമാരെ പൂർണ്ണമായി ഒഴിവാക്കിയത് ഇത്തരം നയം മൂലമാണന്ന് കാണിച്ച് ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.

സന്നദ്ധ സേവനത്തിന് പോലും കോവിഡ് കാലത്ത് രാഷ്ട്രീയ നിറം നൽകുന്ന നടപടി ലീഗിൻ്റെ കൗൺസിലർമാർ സംസ്കാരമില്ലായ്മയാണ് കാണിക്കുന്നതെന്നും ഇത്തരം നയങ്ങൾ ലീഗ് നേതൃത്വത്തിൻ്റെ അറിവോടെയാണൊ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസി: ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു.

തഹസിൽദാർ മുഖേന നൽകുന്ന പാസ്സുകളിലും മുസ്ലീം ലീഗ് പ്രവർത്തകരെയാണ് വീണ്ടും ചേർത്തിരിക്കുന്നത്.

ഇതിൻ്റെ വ്യക്തമായ തെളിവാണ് ചെയർമാൻ്റെ ഫോൺ സന്തേശത്തിലൂടെ വ്യക്തമാവുന്നത്. സത്യപ്രതിജ്ഞ ലംഘനമാണ് ചെയർമാൻ നടത്തിയിരിക്കുന്നുവെന്നാണ് സി.പി.എം.ആരോപിക്കുന്നത്.

Comments are closed.