1470-490

വി. അബ്ദുറഹ്മാന് നാട്ടിൽ ഉജ്ജ്വല സ്വീകരണം

താനൂർ: കേരളത്തിലെ കായിക മന്ത്രിക്ക് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം. ഇന്നലെ രാത്രി11.20 ന്
പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് മന്ത്രി വി. അബ്ദുറഹിമാൻ താനൂരിലെ വീട്ടിലെത്തിയത്. സ്വീകരിക്കാനായി കുടുംബങ്ങളും റഹ്മാനെ സ്നേഹിക്കുന്ന നാട്ടുകാരും കാത്തു നിന്നിരുന്നു. പടക്കം പൊട്ടിച്ച് പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി വളരെ ഭംഗിയായി കൈകാര്യം ചെയ്യും.. സ്പോർട്സ് മന്ത്രി ആയ എന്റെ ചുമതല വളർന്നുവരുന്ന പ്രതിഭകളെകണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും. റെയിൽവേമന്ത്രി എന്ന നിലയ്ക്ക് ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതുണ്ട്.. മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കണം. മന്ത്രി പറഞ്ഞു.
കുറച്ചുനേരം പുറത്തു ചിലവഴിച്ചു.

Comments are closed.