1470-490

കെഎസ്ആർടിസി ജീവനക്കാരനെ വണ്ടി പിടിച്ചു വച്ച് നടത്തിച്ച് പോലീസ്

മലപ്പുറം: ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി കണ്ടക്ടറെ പോലീസ് വഴിയിൽ തടഞ്ഞ് ബൈക്ക് കസ്റ്റഡിയിലെടുത്തതായി പരാതി. ഐഡി കാർഡും മറ്റു രേഖകളും കാണിച്ചെങ്കിലും വിടാൻ കൂട്ടാക്കിയില്ലെന്നും കണ്ടക്ടർ. നടന്നു പോയാൽ മതിയെന്നും എന്നിട്ട് മരിച്ചാലും കുഴപ്പമില്ലെന്നും പറഞ്ഞതായി മലപ്പുറം ഡിപ്പോയിലെ കണക്ടർ റഷീദ്. മലപ്പുറം ഡിപ്പോയിൽ നിന്ന് ജോലി കഴിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് പോകും വഴി ആനക്കയത്ത് വച്ചാണ് തടഞ്ഞ് ബൈക്ക് പിടിച്ചു വച്ചത് ‘ തുടർന്ന് നടന്നു പോകവെ തല കറങ്ങി വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തിൽ മഞ്ചേരി എസ്എച്ച് ഒയ്ക്ക് പരാതി നൽകി.

Comments are closed.