1470-490

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനമാരംഭിച്ചു

തിരൂർ: തിരുർ ബ്ലോക്ക് പഞ്ചായത്ത് വെട്ടം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ  യിൽ  കോവിഡ് ആശുപത്രി  ( കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ) പ്രവർത്തമാരംഭിച്ചു. 4 ഡോകടർമാർ 6 സ്റ്റാഫ് നഴ്‌സ് 6 മറ്റു ജീവനക്കാർ ഉൾപ്പടെ 16 ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് നിയമിച്ചാണ് ആശുപത്രി ആരംഭിച്ചത്. നിലവിൽ ഓക്സിജൻ സൗകര്യത്തോടെ 10 ബെഡുകൾ അടക്കം 25 രോഗികളെ വരെ ചികിൽസിക്കാൻ കഴിയുന്ന വിധത്തിലാണ് ആശുപത്രി ഒരുക്കിയിട്ടുള്ളത്. തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദീൻ  ആശുപത്രി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ്   പ്രീത പുളിക്കൽ , വെട്ടം പഞ്ചായത്ത് പ്രസിഡണ്ട്  നൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.തങ്കമണി, അംഗങ്ങളായ പി.പി  നാസർ , എം.പി. മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ ഡോ:  അബ്ദുൽ ജലീൽ  എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പുറത്തൂർ സി എച്ച് സി യിൽ  കോവിഡ് സ്റ്റെബിലൈസേസൻ സെൻ്റർ തിങ്കളാഴ്ച  ആരംഭിക്കും. 

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രസിഡൻ്റ് അഡ്വ: യു. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.