1470-490

ലോക്ക് പിൻവലിച്ചെന്ന് കരുതി പുറത്തിറങ്ങിയവർ പിടിയിൽ

ചാലക്കുടി: ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചുവെന്ന് കേട്ട പാടെ വണ്ടിയുമെടുത്ത് ഇറങ്ങിയവർ പോലീസ് പിടിയിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും ലോക്ക് ഡൗൺ പിൻവലിച്ചുവെന്ന് കരുതി പുറത്തിറങ്ങിയവരാണ് പിടിയിലായത്.കയ്യിൽ സത്യവാങ്മൂലമില്ലാതെയാണ് പുറത്തിറങ്ങിയത്. ഇരുചക്ര വാഹനങ്ങൾ , ആട്ടോ , കാർ, എന്നിവയെ , കൊരട്ടി പോലീസ് എസ് .എച്ച്. ഒ.ബി, അരുണിന്റെ നേതൃത്വത്തിൽ, എസ്.ഐ.മാരായ , സി.കെ.സുരേഷ്, സി.ഒ . ജോഷി. എന്നിവർ ചേർന്ന് 50 ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും, വാഹന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു !

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689