1470-490

പച്ചക്കറി കിറ്റ് വിതരണം

വളാഞ്ചേരി: രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പാവപെട്ട കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാംകുന്ന്, കതിരുകുന്ന് വാർഡുകളിൽ നൂറിലതികം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു., നഗരസഭാ വൈസ് ചെയർപേർസൺ റംല മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ നേതാവ് കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, നിയാസ് പി, സാദിഖ് യു പി, ശാക്കിർ പി, സിദ്ധിക്ക് പി, ഷുഹൈബ് കെ.കെ എന്നിവർ നേതൃത്വം നൽകി.

Comments are closed.