1470-490

മാതൃകയായി സന്നദ്ധ പ്രവർത്തകർ

വെങ്കിടങ്ങ്: കൊ വിഡ് ടെസ്റ്റിന് വേണ്ടി പോയി വരുന്നതിനിടയിൽ സന്നദ്ധ സേനയുടെ വാഹനത്തിൽ മറന്ന് വെച്ച പൈസയും പേഴ്സും ഉടമയെ തിരിച്ചേൽപ്പിച്ച് സന്നദ്ധ പ്രവർത്തകർ. വെങ്കിടങ് പഞ്ചായത്തിൻ്റെ കോവിഡ് ടെസ്റ്റിറ്റിനായി പുളിക്ക കടവിൽ നിന്ന്പാടൂരിലേക്ക് ഡി വൈ എഫ് ഐ വെങ്കിടങ് പഞ്ചായത്തിന്റെ സന്നദ്ധ സേനയുടെ വാഹനത്തിൽ ആയിരുന്നു തെക്കടത്ത് പത്മനാഭൻ്റെ ഭാര്യയും മകൾ ലിനിയും ടെ സ്റ്റിന്പോയത്. യാത്ര മദ്ധ്യേ ഇവരുടെ പേഴ്‌സ് ഈ വാഹനത്തിൽ മറന്നു വച്ചു. 15000രൂപയും ആധാർ കാർഡ് ഉം അടങ്ങുന്നതായിരുന്നു ഈ പേഴ്‌സ്. പണമടങ്ങിയപേഴ്‌ സ് ശ്രദ്ധയിൽ പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നദ്ധ പ്രവർത്തകർ ഉടമസ്ഥരെ വിളിച്ചു പേഴ്‌സ് ലഭിച്ച കാര്യം പറഞ്ഞപ്പോൾ ആണ് അവർ പേഴ്സ് നഷ്ടമായ വിവരം ശ്രദ്ധിക്കുന്നത്.
പാവർട്ടി പോലീസ് സ്റ്റേഷൻ എ എസ്. ഐ തുളസിയുടെ സാന്നിധ്യത്തിൽ ഹരികൃഷ്ണൻ,ധനുഷ്, എന്നിവർ ചേർന്ന് ഉടമസ്ഥന് കൈമാറി. പൊലിസ് യുവാക്കളെ അഭിനന്ദിച്ചു.

യാത്രക്കിടയിൽ വാഹനത്തിൽ മറന്ന് വെച്ച പണമടങ്ങിയ പേഴ്സ് ഡി വൈ എഫ് ഐ പ്രവർത്തകർ ഉടമക്ക് കൈമാറുന്നു

Comments are closed.