1470-490

ഓണറേറിയം നൽകി

ചൂണ്ടൽ: കൊവിഡ് പ്രതിരോധ പടയാളികൾക്ക് കൈ താങ്ങായി ജനപ്രതിനിധി. കണ്ടാണശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പി.കെ. അസീസാണ് തന്റെ വാർഡിലെ ആർ ആർ ടി വളണ്ടിയർ മാർക്ക് കൈതാങ്ങുമായി രംഗത്ത് എത്തിയത്. മഹാമാരിയെ തുടർന്നുള്ള
ലോക് ഡൗൺ കാലത്ത് സേവനമനോഭാവത്തോടെ ഊർജസ്വലരായി പ്രവർത്തിക്കുന്ന ആർ.ആർ.ടി. വളണ്ടിയർമാർക്ക് തന്റെ ഒരു മാസത്തെ ഹോണറേറിയം കൈമാറിയാണ് അസീസ് മാതൃകയായത്. ലോക്ക് ഡൗണിനെ തുടർന്ന് നാട് മുഴുവൻ അടച്ചുപൂട്ടിയതോടെ ഉപജീവനമാർഗ്ഗത്തിന് വഴിയടഞ്ഞുവെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ വളണ്ടിയർമാരുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും, മൊബൈൽ റിച്ചാർജ്ജിനും മറ്റുമായാണ് അസീസ് തുക കൈമാറിയത്.
വാർഡ്തല
കൺവീനറും സാമുഹ്യ പ്രവർത്തകനുമായ ക്യാപ്റ്റൻ പി.ജെ സ്റ്റൈജു, അസീസിൽ നിന്നും തുക ഏറ്റുവാങ്ങി. വാർഡ് തല ആർ.ആർ.ടി. സെന്ററിൽ നടന്ന ചടങ്ങിൽ വാർഡ് നോഡൽ ഓഫീസർമാരായ ടീന തോമസ്, രജനീ ടീച്ചർ അംഗൻവാടി ടീച്ചർമാർ , ആശാ വർക്കർമാർ , ആരോഗ്യ പ്രവർത്തകർ ആർ.ആർ.ടി. വളണ്ടിയർമാർ
എന്നീവർ സംബന്ധിച്ചു.

Comments are closed.