1470-490

മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ?’

ആലപ്പുഴ: മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ?’ പ്രതിപക്ഷ നേതാവ് മാറുന്നതു സംബന്ധിച്ച ചോദ്യത്തിന് വെള്ളാപ്പള്ളി നടേശൻ്റെ മറുപടി. യു.ഡി.എഫിൽ തനിക്ക് പ്രതീക്ഷയില്ലെന്നും, കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുള്ളതുമായിരുന്നു’ ദോഷൈകദൃക്കുകൾക്ക് പോലും ഈ ചടങ്ങിനെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറഞ്ഞ് കോടതിയിൽ പോകാനാവില്ല. പുതുമുഖങ്ങളടങ്ങുന്ന പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Comments are closed.