1470-490

ഓക്സിമീറ്റർ വിതരണം ചെയ്തു

തിരൂർ: SSM Polytechnic College ൻറെ ISR സംരഭമായ (Institutional Social Responsibility Initiative) LEADS – Centre for Local Empowerment and Social Development ൻറെ ആഭിമുഖ്യത്തിൽ തിരൂർ സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) പ്രവർത്തനങ്ങൾക്ക് ചെറു കൈത്താങ്ങായി ഓരോ വാർഡിലേക്കും 5 വീതം 200 ഓളം പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് മുഴുവൻ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഡോ.വിനോദ് മേനോൻ (സിംഗപ്പൂർ), ജ്യോതികുമാർ (പാലക്കാട്), സജി ജോൺ (എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി 1000 ഓളം പൾസ് ഓക്സിമീറ്ററുകളാണ് വിതരണം ചെയ്യുന്നത്.

1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് 19-05-2021 ന് തിരൂർ മുനിസിപ്പൽ ചെയർപെഴ്സൻ എപി നസീമയുടെ സാന്നിദ്ധ്യത്തിൽ, പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഷാജിജോർജ്ജ്, ലീഡ്സ്‌ ഭാരവാഹികൾ, പിഎസ് നസീമ, ഹാഷിം എഎസ്, ഹാരിസ് എംപി, അൻവർ എസ്, പത്മനാഭൻ പള്ളിയേരി, എന്നിവർ ചേർന്ന് സ്വീകരിച്ചു.

വിവിധ ആർആർടി കൾക്കുള്ള പൾസ് ഓക്സിമീറ്ററുകളുടെ വിതരണ ഉൽഘാടനം 20-05-2011 ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നഗരസഭാ കാര്യാലയത്തിൽ വെച്ച് മുൻസിപ്പൽ ചെയർപെഴ്സണ് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഹെൽത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഫാത്തിമത്ത് സജ്ന കെപി, വിവിധ വാർഡ് കൗൺസിലർമാർ, ലീഡ്സ് പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. ലീഡ്സ്‌ ജില്ലാ കോഓർഡിനേറ്റർ ജൗഹർ.സി നന്ദി പ്രകാശിപ്പിച്ചു.

തിരൂർ, പൊന്നാനി പ്രദേശത്തെ വിവിധ വാർഡുകളിൽ പൾസ് ഓക്സിമീറ്ററുകളുടെ വിതരണത്തിന് ജ്യോതികുമാർ.എം, സജി ജോൺ, എംവിഐ മാത്യൂ ലീജിയൻ, നെടുവഞ്ചേരി ഹംസ മാസ്റ്റർ, ഷാജി ജോർജ്ജ്, രമേഷ് ഒജീൻ ഫ്രഷ്, എക്സ്ആർമി എൻ.ജയപ്രകാശ് നായർ, മുജീബ് താനാളൂർ, അർജ്ജുൻ പി മേനോൻ, ഹാഷിം എഎസ്, ഹാരിസ് എംപി, അൻവർ എസ്, അർഷൽ കെഎം, അബ്ദുൽ നാസർ കൊക്കോടി, പിഎസ് നസീമ, പത്മനാഭൻ പള്ളിയേരി, എന്നിവർ നേതൃത്വം നൽകി.

സമീപ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും സഹായകരമാകും വിധം അതാത് വാർഡ് കൗൺസിലർമാർ മുഖേന സൗജന്യമായി ഉപയോഗപ്പെടുത്താവുന്ന എമർജൻസി ഓക്സിജൻ ബാങ്ക് ലീഡ്സ് ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണെന്നെന്ന് മുഖ്യ രക്ഷാധികാരികളായ കെ കുട്ടി അഹമ്മദ് കുട്ടി, ഡോ. അൻവർ അമീൻ ചേലാട്ട്, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എന്നിവർ അറിയിച്ചു.

Comments are closed.