1470-490

അക്രമം നടത്തിയത് മനോരോഗി

പരപ്പനങ്ങാടി: ഇന്നലെ രാത്രിയിൽ എ.ടി.എം കൗണ്ടറടക്കം തകർത്ത സംഭവത്തിന് പിന്നിൽ മാനസികനില തെറ്റിയ മദ്ധ്യവയസ്കനെന്ന് കണ്ടത്തി.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് പരപ്പനങ്ങാടിയിലെ കനറാ ബേങ്കിൻ്റെ എ.ടി.എം കൗണ്ടറും, മൂന്ന് കച്ചവട സ്ഥാപനങ്ങളും തകത്ത നിലയിൽ കണ്ടത്തിയത്.

ടൗണിൽ നടന്ന അക്രമം പരപ്പനങ്ങാടിയെ മുൾമുനയിൽ നിറുത്തിയ നിലയിലായിരുന്നതിനെ തുടർന്ന് പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസിൻ്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണത്തെ തുടർന്നാണ് അക്രമിയെ കണ്ടത്തിയത്.

പരപ്പനങ്ങാടി ബീച്ചിലെ കോടാലി അൻവർ (50) ആണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുകയായിരുന്നു.ഇയാൾ മാനസിക രോഗിയാണന്നും, ഇത്തരം അക്രമ സ്വഭാവം സ്ഥിരമായി കാണിക്കുന്ന ആളാണന്നും അന്യേഷണത്തിൽ കണ്ടത്തുകയായിരുന്നു.

സി.സി.ടി വി പരിശോധിച്ചതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.

കനറാ ബേങ്കിൻ്റെ പരാതിയിൽ പോലീസ് കേസ്സെടുത്തു.

ഇയാളെ കണ്ടത്താൻ കഴിഞ്ഞിട്ടില്ലന്ന് പോലീസ് പറഞ്ഞു.

Comments are closed.