1470-490

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവാസികളുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തണം

തേഞ്ഞിപ്പലം :കൊവിഡ് വാക്സി നേഷൻ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ പ്രവാസികളുടെ പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയതായ് പ്രവാസി ലീഗ് .വിദേശത്തേക്കു പോകാൻ തയ്യാറെടുത്തു നിൽക്കുന്ന പ്രവാസികളെക്കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടി രുന്നു. ഇതിനെ തുടർന്ന് പ്രവാസി ലീഗിന്റെ ആവശ്യത്തിന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം പി.യുടെ അവസരോചിത ഇട പെടലാണ് പ്രശ്നത്തിന് പരിഹാര മായത്.നിലവിൽ പലയിടങ്ങളിലും വാക്സിനേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളിൽ ആധാർ മാത്രമെ സ്വീകരിച്ചിരു ന്നുള്ളു. എന്നാൽ തിരിച്ചറിയൽ രേഖയായി ആധാറല്ലാതെ പാസ്പോർട്ടടക്കം രേഖപ്പെത്താ മെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷ നൽകുമ്പോൾ ഹാജരാക്കുന്ന തിരിച്ചറിയൽ കാർഡിന്റെ നമ്പർ വാക്സിനേ ഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകുമെന്ന് എം പി യെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.കൂടാതെ വാക്സിനെടുത്തവർക്ക് യാത്ര പുറപ്പെടുപ്പോൾ
ഓൺലൈൻ ഫോറം പൂരിപ്പിച്ച് ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയവ സമർപ്പിച്ചാൽ മതിയെന്ന് സൗദി എവിയേഷൻ അതൊറിറ്റി അറിയിച്ചിട്ടുണ്ടെന്ന് പ്രവാസി ലീഗ് അറിയിച്ചു. സൗദി അംഗികരിച്ച ഫൈസർ ,ആ സ്ട്രാസെനിക്ക, കോവി ഷീൽഡ്, മോഡേർണ, ജോൺസൻ എന്നിവയിലേതെ ങ്കിലും വാക്സിൻ എടുത്തിരി ക്കണമെന്ന് നിർബ്ബന്ധമുണ്ട്.
18 നും 45നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന് സംസ്ഥാന സർക്കാർ നിശ്ചയിച്ച മുൻഗണനാ പട്ടികയിൽമുപ്പത്തി രണ്ട് വിഭാഗങ്ങളെ ഉൾപ്പെടുത്തി ഉത്തരവിറങ്ങിയെങ്കിലും പ്രവാസികളെ ഉൾപ്പെടുത്തി യിട്ടില്ല. വിദേശത്തേക്കു പോകാൻ തയ്യാറെടുത്തു നിൽക്കുന്ന പ്രവാസികളെക്കൂടി ഈ പട്ടിക യിൽ ഉൾപ്പെടുത്തണമെന്ന് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.

വേലായുധൻ പി മൂന്നിയൂർ

Comments are closed.