1470-490

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വർക്ക് വാക്സിനേഷനു പ്രത്യേക സൗകര്യംഒരുക്കണം – ഡി.എ.പി.എൽ

തേഞ്ഞിപ്പലം :ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ടവർക്ക് വാക്സിനേഷനു പ്രത്യേക സൗകര്യം ഒരുക്കണമെന്ന് ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം നിലനിൽക്കു ന്നതിടെ ഭിന്നശേഷി ക്കാർക്ക് വാക്സിനേഷനു വേണ്ടി സർക്കാർ ആശുപത്രികളി ലേക്കോ,, സ്വകാര്യ’ ആശുപത്രി കളിലേക്കോ മറ്റു സെൻ്ററുക ളിലേക്കോ പോവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലു ള്ളത്.ശാരീരിക പ്രതിരോധശേഷി കുറവുള്ള ഇത്തരക്കാർക്ക് വാക്സിനേഷൻ സെൻ്ററുകളിലെ ജനത്തിരക്കിനിടയിൽ രോഗം പിടിപ്പെടാൻ സാധ്യതയേറെ യാണ്.ആയതിനാൽ ഓരോ പഞ്ചായത്തിന് കീഴിലുമുള്ള പാലിയേറ്റീവ്, സന്നദ്ധ പ്രവർത്ത കരുമായി സഹകരിച്ച് ഭിന്നശേഷി ക്കാർക്കും കുടുംബത്തിനും വാക്സിനേഷൻ കുത്തിവെപ്പെ ടുക്കുന്നതിനു വേണ്ടി രജിസ്ട്രേഷന് പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ വീടുകളിൽ വെച്ച് വാക്സിൻ നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട നിവേദനം ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകിയതായി ഡി.എ.പി.എൽ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പിൽ, ജില്ലാ സെക്രട്ടറി ഷഫീഖ് പാണക്കാടൻ എന്നിവർ പറഞ്ഞു.

വേലായുധൻ പി മൂന്നിയൂർ

Comments are closed.