1470-490

പിണറായിക്ക് സ്റ്റാലിൻ്റെ ആശംസ

ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹികസമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു.

Comments are closed.