അതിവേഗ നൂറാം ഗോളിൽ റെക്കോഡ്

ടൂറിന്: ഗോള്‍ മെഷീന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി തന്റെ പേര് റെക്കോഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കുന്നു. സീരി എയില്‍ യുവന്റസിനായി 100ാം ഗോളടിച്ചാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുവന്റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോളടിക്കുന്ന താരമാണ് റൊണാള്‍ഡോ. സസ്വോളോക്കെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍പ്പന്‍ ജയം നേടി. ലോക ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മറ്റാര്‍ക്കും സാധിക്കാത്തൊരു റെക്കോര്‍ഡും റൊണാള്‍ഡോ നേടി. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി 100 ഗോളടിക്കുന്ന ആദ്യതാരം കൂടിയായിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം. 131ാം മത്സരത്തിലാണ് റൊണാള്‍ഡോ യുവന്റസിന് വേണ്ടി ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും റൊണാള്‍ഡോ 100 ഗോളുകള്‍ നേരത്തെ നേടിയിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും അദ്ദേഹം 100 ഗോളുകള്‍ നേടിയിട്ടുണ്ട്.-
Comments are closed.