ഐഒസി യോഗം ഞായാഴ്ച

ഗാസ സിറ്റി: ഫലസ്തീനിലെ മുസ്ലിംകള്ക്ക് നേരെയുള്ള ഇസ്റാഈല്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ജറുസലേമിലെയും ഗാസയിലെയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒഐസി) ഞായറാഴ്ച അടിയന്തര യോഗം ചേരും. സംഘര്‍ഷം രൂക്ഷമാവുകയും മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ പള്ളിയായ അല്‍-അഖ്സാ പള്ളിക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം.
സഊദി അറേബ്യയാണ് അടിയന്തിര യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. അക്രമങ്ങള്‍ നിയന്ത്രണാതീതമായതോടെ യുദ്ധഭീതിയാണ് നിലനില്‍ക്കുന്നത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹാദി അമീറിനെ അമേരിക്കയുടെ ദൂതനായി നിയോഗിച്ചിട്ടുണ്ട്
Comments are closed.