1470-490

വരുന്നൂ…രാജീവ് രവി – നിവിൻ ചിത്രം

ഫിലിം ഡെസ്ക്: കൊച്ചി തുറമുഖം പശ്ചാത്തലമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന
നിവിൻ പോളി ചിത്രം തുറമുഖത്തിന്‍റെ ടീസർ റിലീസ് ചെയ്തു.
നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം എന്ന സിനിമ.തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്.അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്കും ചാപ്പ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098