കോവിഡ് മരണം മതാചാരപ്രകാരമുള്ള സംസ്കരണത്തിന് അനാവശ്യ നിയന്ത്രണങ്ങൾ നീക്കണം: കെ എൻ എം മർകസുദ്ദഅവ
തിരുർ: മൃതദേഹത്തിൽ നിന്ന് കോവിഡ് പകരില്ലെന്നിരിക്കെ, മയ്യിത്ത് സംസ്കരണത്തിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കെ എൻ എം മർകസുദ്ദ അവ ജില്ലാ ഒൺലൈൻ കൺവെൻഷൻ ആവശ്യപ്പെട്ടു.
മതാചാരപ്രകാരമുള്ള അന്ത്യ യാത്ര വിശ്വാസികൾ ആഗ്രഹിക്കുന്ന ആദരപൂർവമായ വിടവാങ്ങലാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ ഇത് നിർവഹിക്കാൻ ബന്ധുക്കളെ അനുവദിക്കുക എന്നത് മാനുഷികമായ അവകാശമാണ്. സർക്കാർ ഇത് ഗൗരവമായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുൽ ജലീൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ ജാബിര്‍ അമാനി,സുഹൈല്‍ സാബിര്‍ ,പിപി ഖാലിദ് ,എംടി മനാഫ് പ്രസംഗിച്ചു.ജില്ല സെക്രട്ടറി ആബിദ് മദനി,മൂസക്കുട്ടി മദനി,ഷരീഫ് കോട്ടക്കല്‍,ഇ.ഒ ഫൈസല്‍,സിവി ലത്തീഫ്,ടി ഇബ്രാഹിം അന്‍സാരി,ഹുസൈന്‍ കുറ്റൂര്‍,തസ്ലീന കുഴിപ്പുറം ,ശുഫൈന തിരൂരങ്ങാടി, അബ്ദുൽ അസീസ്, കെ. ഹിശാം തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി
Comments are closed.