1470-490

വാക്‌സിന്റെ കഥ, പൂനവാലയുടെയും

ഈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നത് ഏതോ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരാണ് എന്ന് ധരിച്ചിരിക്കുന്നവര്‍ നിങ്ങളില്‍ എത്രപേരുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നൊക്കെയുള്ള പേരിന്റെ ഒരു എടുപ്പോക്കെ കാരണം അങ്ങനെ ധരിക്കുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാവും എന്നുറപ്പാണ്. സത്യത്തില്‍ ഇത് മഹാരാഷ്ട്രയിലെ പൂനവാല എന്ന ഒരു പാഴ്‌സി കുടുംബം വകയാണ്.

വാക്‌സീന്‍ എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത് പശു എന്നര്‍ത്ഥമുള്ള ‘വാക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്. 1796 ല്‍ അന്ന് ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കൊണ്ടിരുന്ന smallpox അഥവാ വസൂരി എന്ന രോഗത്തെ പ്രതിരോധിക്കാന്‍ പറ്റിയ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന എഡ്വേര്‍ഡ് ജെന്നര്‍ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് ആദ്യമായി വാക്‌സിനേഷന്‍ നടത്തുന്നത്. അന്ന് ഗോവസൂരി എന്നപേരില്‍ പശുക്കളില്‍, അവയെ പരിചരിക്കുന്നവരിലേക്ക് പകരുന്ന ഒരു രോഗമുണ്ടായിരുന്നു. അത് ബാധിച്ചവരുടെ ദേഹത്തുണ്ടാകുന്ന കുരുക്കളില്‍ നിന്നുള്ള ചലം. വസൂരിയില്ലാത്തവരുടെ ദേഹത്ത് കുത്തിവെച്ചാല്‍, അവര്‍ക്ക് വസൂരിയുള്ളവരുമായി ഇടപെട്ടാലും പിന്നീട് രോഗം വരുന്നില്ല, പ്രതിരോധ ശേഷി കിട്ടുന്നുണ്ട് എന്ന് തന്റെ പഠനങ്ങളിലൂടെ ജെന്നര്‍ കണ്ടെത്തുന്നു. അങ്ങനെ എഡ്വേര്‍ഡ് ജെന്നര്‍ തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്, മോഡേണ്‍ ഇമ്മ്യൂണോളജി പിന്നീടങ്ങോട്ട് പോളിയോ, ടെറ്റനസ്, റാബീസ്, തുടങ്ങിയ പല മാരക രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, വാക്‌സിനുകള്‍ കണ്ടെത്തുന്നത്.

സെറം കുതിരവളര്‍ത്തലില്‍ നിന്ന് വാക്‌സിന്‍ വരെ

ഈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നത് ഏതോ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരാണ് എന്ന് ധരിച്ചിരിക്കുന്നവര്‍ നിങ്ങളില്‍ എത്രപേരുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നൊക്കെയുള്ള പേരിന്റെ ഒരു എടുപ്പോക്കെ കാരണം അങ്ങനെ ധരിക്കുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാവും എന്നുറപ്പാണ്. സത്യത്തില്‍ ഇത് മഹാരാഷ്ട്രയിലെ പൂനവാല എന്ന ഒരു പാഴ്‌സി കുടുംബം വകയാണ്. അവര്‍ക്ക് കുതിരവളര്‍ത്തല്‍ ആയിരുന്നു ഉപജീവനം. ഇന്ത്യയിലെ, ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും നല്ല ‘സ്റ്റഡ് ഫാം’ പൂനവാല കുടുംബത്തിന് സ്വന്തമായിരുന്നു. ഇവരുടെ കുതിര ഫാമില്‍ നിന്ന് വരുന്ന Thoroughbred പന്തയക്കുതിരകള്‍ക്ക് ലോകമെമ്പാടുമുള്ള റേസുകളില്‍ വലിയ ഡിമാണ്ടായിരുന്നു.

ഈ ഫാര്‍മില്‍ നിന്ന് പ്രായമായി ചാവാറായിരുന്ന കുതിരകളെ അവര്‍ അന്ന് മുംബൈയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നുപേരുള്ള സര്‍ക്കാര്‍ വാക്‌സീന്‍ നിര്‍മാണ ശാലയ്ക്ക് ഹോഴ്‌സ് സെറം എടുക്കാന്‍ വേണ്ടി കൊടുക്കുമായിരുന്നു. സെറം എന്നുവെച്ചാല്‍ മേദസ്സ്. അന്ന് പലരോഗങ്ങള്‍ക്കുമുള്ള വാക്‌സിന്‍ ഉത്പാദിപ്പിച്ചിരുന്നത് കുതിരമേദസ്സില്‍ നിന്നായിരുന്നു.

പൂണവാല കുടുംബത്തിലെ അന്നത്തെ ഇളമുറക്കാരന്‍ സൈറസ്, ഒരു ദിവസം ഒരു വെറ്ററിനറി ഡോക്ടറെ കണ്ടുമുട്ടുന്നതാണ് കഥയിലെ വഴിത്തിരിവ്. ഈ വെറ്റിനറി ഡോക്ടറില്‍ നിന്ന് വാക്‌സിന്‍ നിര്‍മാണത്തിന്റെ ടെക്‌നോളജി മനസ്സിലാക്കിയ സൈറസിന്റെ മനസ്സില്‍ ഒരു ലഡു പൊട്ടുന്നു. 1966 ല്‍ അന്ന് 25 വയസ്സുണ്ടായിരുന്ന സൈറസ് പൂനവാല എന്നുപറയുന്ന ഇവരുടെ ഒരു ഇളമുറക്കാരന്‍, അന്നത്തെ കഷ്ടിച്ച് മൂന്നര ലക്ഷം രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ സ്ഥാപനമാണ് സെറം.

Comments are closed.