ആര്ടിപിടിആര് നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല
ആര്ടിപിടിആര് നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല ഉത്തരവ്സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാനും തയാറായില്ല.
Comments are closed.