1470-490

മൈസൂർ കൊട്ടാരത്തിലെ ദർബാർ ഹാൾ

വിൽഫ്രഡ് രാജ് ഡേവിഡ്

The City of Palaces എന്നറിയപ്പെടുന്ന മൈസൂരിൽ ഏഴ് കൊട്ടാരങ്ങൾ ഉണ്ടെങ്കിലും വോഡയാർ രാജകുടുംബത്തിൻ്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരമാണ് സാധാരണയായി ‘മൈസൂർ കൊട്ടാരം’ എന്ന് പറയുമ്പോൾ നമ്മൾ വിവക്ഷിക്കുന്നത്. ഇന്ത്യയിൽ താജ് മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിർമ്മിതിയാണിത്. ശരാശരി അറുപത് ലക്ഷത്തോളംപേർ ഒരു വർഷത്തിൽ ഇവിടം സന്ദർശിക്കുന്നു.

മൈസൂർ കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരത്തിൻ്റെ നിർമ്മാണം 1896ൽ ആരംഭിച്ച് 1912ൽ പൂർത്തിയായി. മഹാരാജാ കൃഷ്ണരാജ വോഡയാർ നാലാമനാണ് ഇത് നിർമ്മിച്ചത്. ഇതിനുമുമ്പ് ഉണ്ടായിരുന്ന കൊട്ടാരം പ്രധാനമായും തടികൊണ്ട് നിർമ്മിച്ചതായിരുന്നു. അതിനെ ദസറ ആഘോഷങ്ങൾക്കിടെ പടക്കങ്ങൾ കത്തിച്ച് പൂർണമായും നശിപ്പിച്ച ശേഷമാണ് പുതിയ കൊട്ടാരത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. ഈ കാലത്ത് രാജകുടുംബം സമീപത്തെ ജഗൻമോഹൻ കൊട്ടാരത്തിലാണ് താമസിച്ചത്.

ഹിന്ദു, മുഗൾ, രജപുത്ര, ഗോഥിക് ശൈലികൾ മനോഹരമായി സമ്മേളിച്ച മൈസൂർ കൊട്ടാരത്തിൻ്റെ നിർമ്മാണത്തിന് ₹ 41,47,913 ചെലവഴിച്ചു. ഇന്നത്തെ മൂല്യം കണക്കാക്കിയാൽ 225 കോടിയോളം വരും ഇത്. (ഈ തുകയ്ക്ക് ഇക്കാലത്ത് ഇത്തരം ഒരു കൊട്ടാരം നിർമ്മിക്കാൻ സാധിക്കില്ലെന്നത് വേറെ കാര്യം).

Photo courtesy: ankit prajapati

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242