1470-490

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍

മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ
എരഞ്ഞോളി മൂസ്സ (1940 2019)യുടെ ഓര്‍മകള്‍ മലയാള സംഗീത ലോകത്തിന് മറക്കാനാവാത്തതാണ്. സ്വതസിദ്ധമായ നാദത്തിലൂടെ ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ ആലപിച്ച് മലയാളി ലോകത്തിന്റെ ഹൃദയത്തില്‍ സ്ഥാനംനേടിയ ഗായകനാണ് എരഞ്ഞോളി മൂസ്സ.
‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ ജനനം.

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു.

രാഘവന്‍ മാസ്റ്റരുടെ കൈപിടിച്ച് ആകാശവാണിയില്‍ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്നപേര് പ്രസിദ്ധമാകുന്നത്. ഹിറ്റായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. ‘മി അറാജ് ‘, ‘മൈലാഞ്ചിയരച്ചല്ലോ’, കെട്ടുകള്‍ മൂന്നും കെട്ടി’ തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്.

കമലിന്റെ ഗ്രാമഫോണ്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മുന്നൂറിലധികം തവണ ഗള്‍ഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ ആത്മകഥയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098