1470-490

ഇസ്ലാമിക കിരാത നിയമങ്ങൾക്കെതിരെ പ്രവർത്തിച്ച പോരാളി

ഹിസ്റ്ററി ഡെസ്ക്: അധികാരത്തിലിരിക്കുമ്പോൾ മരണമടഞ്ഞ ആദ്യ ഇന്ത്യൻ രാഷ്ട്രപതി,
ഡോ.സാക്കിർ ഹുസൈനെ
(1897 – 1969) കുറിച്ചുള്ള ചില
ഓർമകൾ.

സ്വാതന്ത്ര്യ സമരസേനാനിയും, അധ്യാപകനും, വിദ്യാഭ്യാസപ്രവർത്തകനുമായിരുന്നു ഡോ.ഹുസൈൻ.

ഹൈദരബാദിൽ ജനനം.
പിതാവ് പ്രദേശിലേക്ക് താമസം മാറിയതോടെ പിന്നീടുള്ള ജീവിതം ഉത്തർപ്രദേശിലുമായിരുന്നു.​ ഇറ്റാവയിലെ ഇസ്ലാമിയ സ്കൂൾ,മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1918-ൽ ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തികശാസ്ത്രവും ഐഛികവിഷയമായെടുത്ത് ബിരുദം കരസ്ഥമാക്കി. 1926-ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

പ്രാർത്ഥിക്കാത്തവർക്ക് ഭക്ഷണം നൽകില്ലെന്ന കനത്ത ശിക്ഷയുണ്ടായിരുന്ന എട്ടാവ’യിലെ ഇസ്ലാമിയ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇത്തരം നിയമത്തിനെതിരെ സക്കീറിന്റെ ഇടപെടൽ വഴിയാണ് ഈ ശിക്ഷാവിധി നിർത്തലാക്കിയത്. അങ്ങനെ വിദ്യാർത്ഥികളുടെ നേതാവായി. 1920ൽ ഗാന്ധിജിയുടെ നിസ്സഹകരണ സന്ദേശത്തിൽ ആകൃഷ്ടനായി പഠനവും അധ്യാപനവും ഉപേക്ഷിച്ച് രംഗത്തിറങ്ങി.

സർക്കാർ സർവകലാശാല പഠനമുപേക്ഷിച്ചിറങ്ങിയവർക്കായി 1920 ഒക്ടോബർ 20 ന് സാക്കിർ ഹുസൈന്റെ നേതൃത്വത്തിൽ അലിഗഡിൽ തന്നെ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിം സർവകലാശാല സ്ഥാപിച്ചു.

1937ൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സിലബസ് തയ്യാറാക്കുന്ന കമ്മിറ്റിയുടെ ചെയർമാനായി. തുടർന്ന് യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമീഷൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ, വേൾഡ് യൂണിവേഴ്സിറ്റി സർവീസ്, യുനെസ്കോ തുടങ്ങി പല വിദ്യാഭ്യാസ കമ്മിറ്റികളിലും അംഗമായി.

സ്വാതന്ത്ര്യാനന്തരം രണ്ടു തവണ രാജ്യസഭാംഗമായി.1957ൽ ബിഹാർ ഗവർണറായി.1962 ൽ ഉപരാഷ്ട്രപതിയായി.1967 മെയ് 6 ന് സുപ്രിംകോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.സുബ്ബറാവുവിനെ തോൽപ്പിച്ച് രാഷ്ട്രപതിയായി.

പ്ലേറ്റോയുടെ ‘റിപ്പബ്ലിക് ‘, കാനന്റെ ‘എലമെൻറ്സ് ഓഫ് ഇക്കണോമിക്സ് ‘ എന്നീ ഗ്രന്ഥങ്ങൾ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1954ൽ പത്മവിഭൂഷണും 1963ൽ ഭാരതരത്നവും ലഭിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098