1470-490

ഭാഷയിൽ അഗ്രഗണ്യനായ കഥാകാരൻ

ഫിലിം ഡെസ്ക്: ശക്തമായ ഭാഷസ്വായത്തമായിരുന്ന മികച്ച ഒരു കഥാകാരനും മലയാളസിനിമയിലെ സംവിധായകനും നിർമ്മാതാവും ആയിരുന്നു വിജയൻ കരോട്ട്.

സിനിമയുടെ ആകർഷണവലയത്തിൽ അകപ്പെട്ട് ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞപ്പോയ അദ്ദേഹം ചെറുകഥകളിലൂടെയും, പത്രപ്രവർത്തനത്തിലൂടെയും മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു.

തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിയിൽ മണ്ണുംപേട്ടയിൽ ജനനം. സാഹിത്യകാരനായിരുന്ന ഇദ്ദേഹം തുടക്കകാലത്ത് തൃശൂർ കറന്റ് ബുക്സിൽ മാനേജരായി ജോലി നോക്കിയിരുന്നു.

ദ്വീപ് എന്ന സിനിമയുടെ തിരക്കഥാരചനയിൽ രാമു കാര്യാട്ടിനെ സഹായിക്കാനായി മദ്രാസിൽ എത്തിച്ചേർന്നതോടെ സിനിമയുമായി ബന്ധത്തിലായി.

സുഹൃത്തുക്കളായ എ.പി. കുഞ്ഞിക്കണ്ണൻ, യു.പി. കരുണൻ, രാമചന്ദ്രൻ, സനൽകുമാർ എന്നിവരെ പങ്കാളികളാക്കി എൻ.എൻ ഫിലിംസ് എന്ന പേരിൽ നിർമ്മാണക്കകമ്പനി സ്ഥാപിച്ചു.
1982-ൽ പുറത്തിറങ്ങിയ, ഭരതൻ സംവിധാനം ചെയ്ത ‘മർമ്മരം’ ആണ് ഈ നിർമ്മാണക്കകമ്പനിയുടെ ആദ്യ സംരംഭം. ഇതിന്റെ തിരക്കഥ തയ്യാറാക്കിയത് ജോൺ പോൾ ആണെങ്കിലും കഥയും, സംഭാഷണവും വിജയൻ കരോട്ടിന്റേതാണ്.
മർമ്മരം മികച്ച ചിത്രത്തിനും വിജയൻ മികച്ച കഥാകൃത്തിനുമുള്ള സംസ്ഥാന അവാർഡുകൾ നേടി.

ആകാശപ്പറവകൾ, ആശംസകളോടെ, ചെമ്മീൻകെട്ട്, ചന്തയിൽ ചൂടിവില്‍ക്കുന്ന പെണ്ണ്, അശോകന്റെ അശ്വതിക്കുട്ടിക്ക്, ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും എല്ലാം പരാജയമായിരുന്നു. തമ്പി കണ്ണന്താനത്തിന്റെ ‘ഇന്ദ്രജാലം’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിലെ ആഭ്യന്തരമന്ത്രിയായ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചാരം, അഭയം തേടി (നോവൽ), ആയുധം അണിഞ്ഞവർ, കേസുകൾ, ആട്ടക്കളം, കുരിശു മലയിലേക്ക് ഒരു യാത്ര, മൈഥിലി പോയ് വരൂ (കഥകൾ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനമായ പുസ്തകങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098