1470-490

ഈ സുവർണ നായികയെ കുറിച്ചറിയാമോ?

ഫിലിം ഡെസ്ക്: ഇന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു നർഗീസ്.
ഫാത്തിമാ റഷീദ എന്നാണ് ശരിയായ പേര്.
ജീവിച്ചിരുന്ന കാലത്ത് നർഗീസിനെ പിന്തള്ളാൻ ഹിന്ദി സിനിമാരംഗത്ത് മറ്റൊരു നടിയില്ലായിരുന്നു.
ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ആദ്യമായി ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടതും രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ അഭിനേത്രിയും പത്മശ്രീ’ ബഹുമതി ലഭിക്കുന്ന ആദ്യ ചലച്ചിത്രതാരവും നർഗീസ് ദത്താണ്.

അലഹാബാദിൽ ജനനം.
1935-ൽ സംഗീത് മൂവിടോണിന്റെ തലാഷ്-ഇ-ഹഖ് എന്ന ചിത്രത്തിൽ ബേബി റാണിയെന്ന പേരിൽ അഭിനയം തുടങ്ങി.
1943-ൽ പതിന്നാലാം വയസിൽ അഭിനിയിച്ച മെഹ്ബൂബിന്റെ ‘തക്ദിർ’ ആണ് നായികയായ ആദ്യ ചിത്രം. പിന്നീട് ഹുമയൂൺ, റോമിയോ ആന്റ് ജൂലിയറ്റ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. അക്കാലത്തെ പ്രശസ്ത നായക നടന്മാരായ അശോക് കുമാർ, ദിലീപ് കുമാർ, ജയരാജ്, രാജ് കപൂർ എന്നിവരോടൊപ്പം തിളങ്ങി.

‘ശ്രീ 420’ ൽ മഴയത്ത് രാജ് കപൂറും നർഗീസും ഒരു കുടക്കീഴിൽ പാടിയഭിനയിച്ച ‘പ്യാർ ഹുവാ ഇക് രാർ ഹുവാ’ എന്ന ഗാനം ചലച്ചിത്ര ലോകത്തെ ഏറ്റവും മികച്ച പ്രണയരംഗങ്ങളിലൊന്നാണ്.

1958-ൽ മെഹ്ബൂബിന്റെ ‘മദർ ഇന്ത്യ’ ആഗോള പ്രശസ്തിയിലേക്കെത്തിച്ചു. ഈ ചിത്രത്തിലൂടെ കാർലോവിവാരി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
1967-ൽ ‘രാത് ഔർ ദിൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ താരമായി.

മേള, ദീദാർ, ബാബൂൽ, അന്ദാസ്, അനോഖാ പ്യാർ, ജോഗൻ, ആഹ്, അംബർ, ചോരി ചേരി, ജാഗ്തേ രഹോ എന്നിവ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ച ചിത്രങ്ങളിൽ ചിലതുമാത്രമാണ്.

ബുദ്ധി വൈകല്യമുള്ളവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള നർഗീസിന്റെ പ്രവർത്തനങ്ങൾ അവരെ രാജ്യസഭാംഗമാക്കി.
1981ൽ നർഗീസിന്റെ സ്മരണാർത്ഥം ‘നർഗീസ് ദത്ത് കാൻസർ ഫൗണ്ടേഷൻ’ നിലവിൽ വന്നു.

ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നർഗീസ് ദത്ത് അവാർഡ്.

പ്രമുഖ ഹിന്ദിതാരങ്ങളായ സുനിൽ ദത്ത് ഭർത്താവും സഞ്ജയ് ദത്ത് മകനുമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098