1470-490

ഇവരാകും മന്ത്രിമാർ

തിരുവനന്തപുരം: ഇടതു മുന്നണി മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകുമെന്നാണ് കേരള മിപ്പോൾ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തെ സംബന്ധിച്ച് എൽഡിഎഫിൽ ഉടൻ തീരുമാനമുണ്ടായേക്കും.
സി​പി​എ​മ്മി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ ശൈ​ല​ജ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​വി ഗോ​വി​ന്ദ​ൻ,​ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി.​രാ​ജീ​വ്, എം.​എം. മ​ണി, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​കാ​നാ​ണ് സാ​ധ്യ​ത. മ​ന്ത്രി​മാ​രാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും എ.​സി. മൊ​യ്തീ​നും കെ.​ടി. ജ​ലീ​ലും മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. ക​ട​കം​പ​ള്ളി തു​ട​ർ​ന്നാ​ൽ നേ​മ​ത്ത് ബി​ജെ​പി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത വി.​ശി​വ​ൻ​കു​ട്ടി​യു​ടെ സാ​ധ്യ​ത കു​റ​യും. ഏ​റ്റു​മാ​നൂ​ർ ജ​യി​ച്ച കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി.​എ​ൻ. വാ​സ​വ​ൻ മ​ന്ത്രി​യാ​വും. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് സ​ജി​ചെ​റി​യാ​ൻ, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​രി​ലൊ​രാ​ൾ വ​ന്നേ​ക്കും. എം.​ബി. രാ​ജേ​ഷ്, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രെ​യും പ​രി​ഗ​ണി​ച്ചേ​ക്കും. ഡോ.​ആ​ർ ബി​ന്ദു, വീ​ണാ ജോ​ർ​ജ്, കാ​ന​ത്തി​ൽ ജ​മീ​ല എ​ന്നി​വ​രി​ലൊ​രാ​ളെ​യും പ​രി​ഗ​ണി​ച്ചു​കൂ​ടെ​ന്നി​ല്ല. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി സ്പീ​ക്ക​ർ സ്ഥാ​നം വ​നി​ത​യ്ക്ക് ന​ൽ​കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്.

പു​തു​മു​ഖ​ങ്ങ​ളെ മാ​ത്രം പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്ന ക​ഴി​ഞ്ഞ ത​വ​ണ​ത്തെ നി​ല​പാ​ട് സി​പി​ഐ തു​ട​ർ​ന്നാ​ൽ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​വ​സ​രം ന​ഷ്ട​പ്പെ​ടും. പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ള്ള ഏ​ക ആ​ൾ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം തു​ട​രാ​നാ​ണ് സാ​ധ്യ​ത. ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, ഡെ​പ്യു​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി, കെ​പ്കോ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ജെ.​ചി​ഞ്ചു​റാ​ണി, പി.​പ്ര​സാ​ദ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, ജി.​ആ​ർ അ​നി​ൽ, ഇ.​കെ വി​ജ​യ​ൻ, പി.​ബാ​ല​ച​ന്ദ്ര​ൻ, പി.​എ​സ് സു​പാ​ൽ എ​ന്നി​വ​രൊ​ക്കെ ച​ർ​ച്ച​ക​ളി​ലു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ് ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഷി അ​ഗ​സ്റ്റി​നും ഡോ.​എ​ൻ ജ​യ​രാ​ജി​നും സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ പ്ര​ശ്ന​മാ​വും. റോ​ഷി​ക്ക് മ​ന്ത്രി​സ്ഥാ​ന​വും ജ​യ​രാ​ജി​ന് ഡെ​പ്യു​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​മോ ചീ​ഫ് വി​പ്പോ കി​ട്ടി​ക്കൂ​ടെ​ന്നി​ല്ല.

എ​ൻ​സി​പി​യി​ൽ കു​ട്ട​നാ​ട്ടി​ലെ തോ​മ​സ് കെ. ​തോ​മ​സി​നെ പ​രി​ഗ​ണി​ച്ചേ​ക്കും. എ.​കെ. ശ​ശീ​ന്ദ്ര​നും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കും. ജ​ന​താ​ദ​ൾ(​എ​സ്) കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും മാ​ത്യു ടി. ​തോ​മ​സും മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് എ​സ്, ഐ​എ​ൻ​എ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് (ബി), ​ആ​ർ​എ​സ്പി (ലെ​നി​നി​സ്റ്റ്) എ​ന്നി​ങ്ങ​നെ ഏ​കാം​ഗ എം​എ​ൽ​എ​മാ​രു​ള്ള പാ​ർ​ട്ടി​ക​ളി​ൽ ആ​ർ​ക്കൊ​ക്കെ മ​ന്ത്രി​സ്ഥാ​ന​മെ​ന്ന​തി​ലും ഇ​ന്ന് സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.

Comments are closed.