1470-490

ജനം അവിശ്വസിച്ചു, ഇനിയില്ല മത്സരിക്കാന്‍

തൃശൂര്‍: വടക്കാഞ്ചേരിയിലെ തോല്‍വിയില്‍ മനംനൊന്ത് അനില്‍ അക്കര. ഇനി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന പ്രഖ്യാപനവുമായി അനില്‍ അക്കര. ലൈഫ്മിഷന്‍ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം. താന്‍ മുന്നോട്ടുവച്ച നിലപാടുകള്‍ ജനം അവിശ്വസിച്ചു. അതാണ് വടക്കാഞ്ചേരിയിലെ തോല്‍വി. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിയ്ക്കുന്നു. അടാട്ട് പഞ്ചായത്തില്‍ പോലും പിറകോട്ടു പോയി. എങ്കിലും മൊത്തം വോട്ടില്‍ വര്‍ദ്ധനവുണ്ടായതില്‍ തൃപ്തനാണ്.എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് സംഘടനാ രാഷ്ട്രീയത്തില്‍ സജീവമായി തുടരും. രണ്ടു തവണയില്‍ കൂടുതല്‍ മത്സരിയ്ക്കില്ല എന്നത് മുന്നേ എടുത്ത തീരുമാനമാണ്. ലൈഫ് മിഷന്‍ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ ശരിയാണ്. അതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം തുടരുമെന്നും അനില്‍ അക്കര വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098