1470-490

മലപ്പുറത്തു നിന്ന് വി.അബ്ദുറഹിമാൻ മന്ത്രി ആയേക്കും.

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം : പിണറായി മന്ത്രിസഭയിൽ
മലപ്പുറം ജില്ലയിൽ നിന്നുളള മന്ത്രി പദവിക്ക്
താനൂരിൽ നിന്നും
രണ്ടാമതും ജയിച്ചു കയറിയ വി.അബ്ദുറഹിമാൻ
ഏറെകുറെ ഉറപ്പായി.

നിലവിൽ
ജില്ലയിൽ നിന്നുള്ള
മന്ത്രിസഭാംഗമായ
ഡോ.കെ ടി.ജലീലിനെതിരെ
ലോകായുക്ത
വിധി വന്നതോടെ
കോടതി പരാമർശം നിലനിൽക്കുന്ന സാഹചര്യത്തിൽ
അദ്ദേഹത്തെ വീണ്ടും
പരിഗണിക്കാനിടയില്ല.

യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ലീഗിന്റെ ഏകാലത്തെയും
ശക്തികേന്ദ്രമായ താനൂരിൽ തോൽപിച്ചാണ്
വി.അബ്ദുറഹിമാൻ വീണ്ടും നിയമസഭയിൽ
എത്തുന്നത്.

കഴിയ നിയമസഭാ സാമാജികരിൽ ഏറ്റവും നല്ല വികസനപ്രവർത്തനം നടത്തിയ എം.എൽ.എ മാരിൽ എറെ മുന്നിലാണ് വി.അബ്ദുറഹിമാൻ.

5 വർഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് താനൂർ മണ്ഡലത്തിൽ
അദ്ദേഹം നടത്തിയിരുന്നത്.

അതോടൊപ്പം വ്യക്തി ജീവിതത്തിലും
പൊതുജീവിതത്തിലുമുള്ള സംശുദ്ധത അദ്ദേഹത്തെ
പൊതു സമുഹത്തിന് മുമ്പിൽ സ്വീകാര്യനാക്കുന്നു

ഇടതുപക്ഷത്തിന്
തുടർ ഭരണം വന്നത്തോടെ
അസംതൃപ്തരായ
യു.ഡി.എഫിലെ
കോൺഗ്രസ്, ലീഗ്
അണികളെയും
ഏകോപിപ്പിക്കാൻ മുൻ കെ.പി.സി.സി. അംഗമായിരുന്ന വി. അബ്ദുറഹിമാന് ആകുമെന്ന് എൽ.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു.

പൊതുമരാമത്തോ,
തദ്ദേശ സ്വയം ഭരണം മ, ടുറിസം, സ്പോട്സ് – യുവജനക്ഷേമം, ഫിഷറീസ് ഇവയിൽ ഏതെങ്കിലും വകുപ്പ് ലഭിക്കാനാണ് സാധ്യത.
കുടെ ഹജജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവും ഉണ്ടായേക്കും .

വികസന രംഗത്ത് വ്യക്തമായ കാഴ്ചപാടുള്ള വി.അബ്ദുറഹിമാൻ മന്ത്രിയാവുന്നതോടെ
ജില്ലയുടെ സമഗ്ര വികസനവും അത് വഴി സാധ്യമാകും

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098