1470-490

പെരിന്തൽമണ്ണ: എൽഡിഎഫ് കോടതിയിലേക്ക്

മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പിൽ 38 വോട്ടിന് യു.ഡി.എഫ്. ജയിച്ച ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി.

80 വയസ്സിൽ കൂടുതലുള്ളവരുടെ സ്‌പെഷ്യൽ പോസ്റ്റൽ വോട്ടുകളിൽ 347 എണ്ണം അസാധുവാക്കി മാറ്റിവെച്ചിരിക്കുകയാണ്. ഇവ തുറന്ന് എണ്ണണമെന്ന് ചീഫ് ഏജന്റ് ആവശ്യപ്പെട്ടെങ്കിലും വരണാധികാരി നിരസിച്ചു.

പോസ്റ്റൽ ബാലറ്റുകളിലെ ഡിക്ലറേഷനിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് അസാധുവാക്കാൻ കാരണമായി പറയുന്നത്. ഈ പിഴവിനുകാരണം വീടുകളിൽപ്പോയി വോട്ടുചെയ്യിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. വോട്ടറുടെ അപാകം കൊണ്ടല്ലെന്നതിനാൽ ഈ വോട്ടുകൾ സാധുവാക്കണമെന്ന്‌ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫയും നിയോജകമണ്ഡലം കൺവീനർ ഇ. രാജേഷും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആണ് പെരിന്തൽമണ്ണയിൽ വിജയിച്ച സ്ഥാനാർത്ഥിയുടേത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098