1470-490

നന്ദി അറിയിച്ച് പോസ്റ്റിട്ട കുഞ്ഞാലി കുട്ടിക്ക് പ്രവർത്തകരുടെ പൊങ്കാല

മലപ്പുറം: മു. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിപ്പിച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റിട്ടതിന് പ്രവർത്തകരുടെ പൊങ്കാല. വേങ്ങര മണ്ഡലത്തിലെ തൻ്റെ വിജയത്തിന് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ലീഗ് നേതാവിനെതിരെയാണ് അണികളുടെ രോഷപ്രകടനം. യു.ഡി.എഫ് പരാജയത്തിന് പല കാരണങ്ങളുണ്ടാവാം അതിൽ ഒന്ന് കുഞ്ഞാപ്പ താങ്കളുടെ അധികാര കൊതി മാത്രമാണന്നാണ് ഒരു പ്രവർത്തകൻ്റകുറിപ്പ്.സംസ്ഥാന പദവിയിലിരിക്കുന്ന സഹ സംഘടന നേതാക്കൾ വരെ ഇതിൽ പെടും.

തമിഴ്നാട്ടിലെ വിജയിച്ച ലീഗ് എം.എൽ.എ.യെ രാജിവെപ്പിച്ച് അവിടെ നിങ്ങൾ മത്സരിച്ച് മന്ത്രിയാകൂ അങ്ങിനെയെങ്കിലും ആർത്തി തീരട്ടെ എന്നാണ് ഒരു കമൻ്റ്, ചരിത്രത്തിൽ അധ്യമായാണ് ലീഗ് നേതാവ് കുഞ്ഞാലികുട്ടിക്കെതിരെ പര സ്യമായി പ്രവർത്തകർ പ്രതിഷേധ പൊങ്കാലയുമായി രംഗത്ത് വരുന്നത്. വരും ദിനങ്ങളിൽ ലീഗിനുള്ളിൽ വലിയപൊട്ടിതെറി രൂപപെടുമെന്നാണ് വിലയിരുത്തൽ. പോസ്റ്റിലെ ചില ഭാഗങ്ങൾ.

Comments are closed.