1470-490

വൈറസിന് മരുന്നില്ലാത്തത് എന്തു കൊണ്ടാണെന്നറിയണ്ടേ?

സയൻസ് ഡെസ്ക്: എന്തുകൊണ്ടാണ് വൈറസിന് മരുന്നില്ലാത്തത്. അതിൻ്റെ കാരണം ചെന്നെത്തുക പരിണാമ സിദ്ധാന്തത്തിലാണ്. പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് ജീവനുണ്ടോ ? ഉണ്ട് .
ജീവനില്ലേ ? ഇല്ല .ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത . ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .
കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .
വൈറസ് ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല , ഒന്നുമില്ല .
അപ്പോ ശരിക്കും എന്താണ്
വൈറസ് എന്ന് പറയുന്നത്. “പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു DNA അല്ലെങ്കില്‍ RNA ” മാത്രമാണ് .
ഒരു പ്രോടീൻ ചെപ്പിനുള്ളിൽ ഒരു Nucleic Acid .
DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും .
എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് DNA (De Oxy Ribonucleic Acid ).കോശത്തിലെ ക്രോമോസോമിൽ ഉള്ളത് .

DNA യുടെ നിർദേശം അനുസരിച്ചു പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന RNA (Ribonucleic Acid) യുടെ ജോലി .

ഇങ്ങിനെ RNA യെ കൊണ്ട് പണിയും ചെയ്യിച്ചു DNA രാജകീയമായി വാഴുമ്പോൾ ആണ് വൈറസ് എന്ന ആ “പൊടിക്കുപ്പി “എത്തുന്നത് .

കക്ഷി മൂക്കിലൂടെയോ വായിലൂടെയോ അകത്തു പെട്ടുപോയതാണ് .
ജീവനുള്ള കോശത്തെ കാണുമ്പൊൾ പൊടിക്കുപ്പി ഉണരും .
പിന്നെയങ്ങോട്ട് ബഹളമാണ് .
കോശത്തിന്റെ പുറത്തു ചാടി കയറും .

ഒരു വിമാനം ഇറങ്ങുന്നതുപോലെ .
ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്തു അമർന്നിരിക്കും .

പിന്നെ ഉള്ളിലെ DNA അകത്തേക്ക് കുത്തിവയ്ക്കും

DNA പോയി കഴിഞ്ഞാൽ പൊടിക്കുപ്പി ഇളകി തെറിക്കും .

ബാക്കിയൊക്കെ ഉള്ളിൽ എത്തിയ DNA യുടെ പണിയാണ് .

അത് ഉള്ളിൽ ചെന്ന് അധികാരം കൈയ്യടക്കും

എന്നിട്ട് കോശത്തിന്റെ RNA യോട് സ്വന്തം കൂട് ഉണ്ടാക്കാനുള്ള പ്രോടീൻ തരാൻ ആജ്ഞാപിക്കും

RNA ക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല .അതുവരെ നിയന്ത്രിച്ചിരുന്ന സ്വന്തം Boss നെ കടന്നുവന്ന DNA വിരട്ടി നിർത്തിയിരിക്കുകയാണ് .

ഗത്യന്തരമില്ലാതെ RNA ,വൈറസ് DNA പറയുന്ന പോലെ പ്രോടീൻ കൂടുകൾ (Capsid ) ഉണ്ടാക്കി കൊടുക്കും .

അതും കോശം സൂക്ഷിച്ചിരിക്കുന്ന അമിനോ ആസിഡുകൾ കൊണ്ട് .

കൂടുകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ വൈറസ് DNA ക്ക് പിടിപ്പത് പണിയാണ് .

ഒരു DNA ഉള്ളിൽ കടന്നുവെങ്കിലും അത് പലതായി വിഭജിച്ചു ഓരോ പുതിയ DNA യും ഓരോ കൂടിൽ കടക്കും .

അങ്ങിനെ കോശം നിറയെ പുതിയ വൈറസുകൾ

പിന്നെ എല്ലാവരും ജാഥയായി കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും .

വഴിപിരിഞ്ഞു പിന്നെ മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും .

കഥകളിലെ ചില അസുരന്മാരെ പോലെ .

ഒരുതുള്ളി ചോരയിൽ നിന്നും ഒരായിരം അസുരന്മാർ ഉണ്ടാകുന്നതു പോലെ , ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് എണ്ണം .

എല്ലാംകൂടി കോശങ്ങളെ തളർത്തി അസുഖം ആക്കി മാറ്റും .

പക്ഷേ ശരീരം വെറുതേ ഇരിക്കില്ല .

സ്വന്തം ആന്റിബോഡികളെ ഇറക്കി എല്ലാത്തിനെയും ഓടിക്കും .

വൈറസ് പനിയെ പറ്റി പറയുമ്പോൾ ഒരു ചൊല്ലുണ്ട്

“മരുന്ന് കഴിച്ചാൽ ഒരാഴ്ച കൊണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ 7 ദിവസം കൊണ്ടും പനി മാറും “.

മരുന്ന് നിരർത്ഥകം എന്ന് ചുരുക്കം .

ശരീരം തീർക്കുന്ന സ്വയം പ്രതിരോധം മാത്രമേ വൈറസിനെ ഓടിക്കാൻ തൽകാലം ഉപായമായുള്ളു

വൈറസ് തളർത്തിയ ശരീരത്തിൽ മുതലെടുപ്പിനായി ബാക്ടീരിയ എത്തും .

അതിനെ നശിപ്പിക്കാൻ Antibiotic സഹായിക്കും .

വൈറസിനെതിരെ മരുന്ന് ഉണ്ടാക്കാനുള്ള പരിമിതി അതിന്റെ സ്വഭാവം കാരണമാണ് .

വൈറസ് ,ബാക്ടീരിയ പോലെ ഒരു ജീവിയല്ല .

ആകെ സജീവമായി ഉള്ളത് DNA അല്ലെങ്കിൽ RNA അത് രണ്ടും കോശത്തിലെ DNA ,RNA പോലെയുള്ളതും .

അപ്പോൾ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് കോശത്തിലെ DNA ,RNA എന്നിവയെയും ബാധിക്കും .

ഏക വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാൻ ആന്റിബോഡികൾ കൊണ്ട് നിറയ്ക്കുകയാണ് .

അതാണ് വാക്സിനേഷൻ .

ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്സിൻ .

അത് കുത്തി വെക്കുമ്പോൾ ശരീരം വിചാരിക്കും ജീവനുള്ള വൈറസ് ആണെന്ന് .

അങ്ങിനെ തെറ്റിദ്ധരിച്ചു അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കും .

വാക്സിനിൽ ഉള്ള നിർജ്ജീവ വൈറസ് രോഗം ഉണ്ടാക്കുകയും ഇല്ല

വാക്സിനേഷൻ വഴി ഉണ്ടായ ആന്റിബോഡികൾ കാവൽ നിൽക്കുമ്പോൾ ശരിയായ വൈറസ് വന്നുപെട്ടാൽ അപ്പൊ തീരും .

കാരണം ആ വൈറസിനെതിരെ നിർമ്മിച്ച ആന്റിബോഡികൾ ആണ് കാവൽ നിൽക്കുന്നത് .

ചില RNA വൈറസുകൾക്കെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട് .

DNA വൈറസ് വിഭജിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് RNA വൈറസു വിഭജിക്കുന്നത്

അതിന് വേണ്ട എൻസൈമുകളെ മരുന്ന് നിർജ്ജീവമാക്കി RNA വിഭജനം തടയും .

പക്ഷേ എല്ലാ RNA വൈറസിലും ഇത് നടക്കില്ല

ബാക്റ്റീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചില Antibiotic , RNA വൈറസു വിഭജനം തടയുമെന്നു കണ്ടിട്ടുണ്ട് .

ഫലം വൈറസിനെ ആശ്രയിച്ചിരിക്കും .

Comments are closed.