1470-490

14-ാം സീ​സ​ണ്‍ ഐ​പി​എ​ല്‍ ഇന്ന് തുടങ്ങും

ചെ​ന്നൈ: ക്രി​ക്ക​റ്റ് പൂ​ര​ത്തി​ന് ഇ​ന്ന് ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്ക് ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം. തീ​പ്പൊ​രി​പോ​രാ​ട്ട​ങ്ങ​ളു​ടെ 14-ാം സീ​സ​ണ്‍ ഐ​പി​എ​ല്‍ പൂ​ര​ത്തി​ന് രാ​ത്രി 7.30 ന് ​തി​രി​തെ​ളി​യും. രോ​ഹി​ത് ശ​ര്‍​മ ന​യി​ക്കു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍​സും ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന റോ​യ​ല്‍ ച​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം.

ഇ​തോ​ടെ ഇ​ന്നു മു​ത​ല്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍​ക്ക് ഉ​ത്സ​വ രാ​വു​ക​ള്‍… ഫൈ​ന​ല്‍ അ​ട​ക്കം 60 മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന ഐ​പി​എ​ല്‍ 2021 സീ​സ​ണി​ന്‍റെ കി​രീ​ട പോ​രാ​ട്ടം മേ​യ് 30നാ​ണ്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098