970-250

സെക്കന്‍ഡ് ഷോ പ്രതിസന്ധി; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് മാറ്റി

സെക്കന്‍ഡ് ഷോ പ്രതിസന്ധി കണക്കിലെടുത്ത് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് മാറ്റി. മാര്‍ച്ച്‌ 4 ന് റിലീസ് നിശ്ചയിച്ചിരുന്ന ദി പ്രീസ്റ്റ് മാറ്റിവെക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.മറ്റ് രാജ്യങ്ങളില്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതും കേരളത്തില്‍ ഇപ്പോഴും നാല് ഷോകള്‍ നടത്താന്‍ അനുമതി ലഭിക്കാത്തതും മൂലമാണ് റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായതെന്ന് നിര്‍മാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്ബനിയും ആര്‍.ഡി ഇലുമിനേഷന്‍സും അറിയിച്ചു.

കൊവിഡിന് മുന്‍പ് 80 % ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു ചിത്രം ഫെബ്രുവരി 4 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം വന്നതോടെ മാര്‍ച്ച്‌ 4 ലേക്ക് മാറ്റുകയായിരുന്നു.ഈ മാസം ആദ്യം സെക്കന്‍ഡ് ഷോ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അതുണ്ടാവാത്ത സാഹചര്യത്തിലാണ് ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിയത്. സാഹചര്യം മാറുന്നതിനനുസരിച്ച്‌ മാത്രമേ പുതിയ തീയതി പ്രഖ്യാപിക്കുകയുള്ളു.

Loading...