1470-490

മാഹിയിൽ കോൺഗ്രസ് -സി.പി.എം രഹസ്യധാരണ – ബി.ജെ.പി.

മാഹി:പുതുച്ചേരിയിൽ വരുന്ന നിയമസഭ  തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും, ഇടതുപക്ഷവും ഒരു മുന്നണിയായി മത്സരിക്കാൻ ഒരുങ്ങുമ്പോൾ, പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഇരു ചേരിയായി നിന്ന് മത്സരിക്കാൻ തയ്യാറാകുന്നത് മാഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരം താണ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ആരോപിച്ചു. പള്ളൂർ ഇരട്ടപിലാക്കുലിൽ ബി.ജെ.പി.മാഹി മേഖല പ്രസിഡൻ്റ് എ.സുനിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹിയിൽ ചേരിതിരിഞ്ഞ് മത്സരിക്കാൻ ഒരുങ്ങുമ്പോഴും, കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ അന്തർധാര ശക്തമാണെന്നും തെരഞ്ഞടുപ്പിന് മുമ്പ് തന്നെ പള്ളൂർ മേഖലയിൽ സി.പി.എമ്മിൻ്റെ ക്രിമിനലുകളായ അണികളെ ഉപയോഗിച്ച് കൊണ്ട് ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾക്കെതിരെ അക്രമം അഴിച്ചു വിട്ടു കൊണ്ട് ബി.ജെ.പി. യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം അണിയറയിൽ രണ്ടു പാർട്ടികളുടെയും നേതൃത്വം തയ്യാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുയോഗം ആർ.എസ്.എസ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ ആറളം സജീവൻ ഉദ്ഘാടനം ചെയ്തു ‘മാഹി മേഖല ജനറൽ സിക്രട്ടറി കെ.ടി.കെ. രവീന്ദ്രൻ സ്വാഗതവും, പി.ടി. ദേവരാജൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098