രമേശിൻ്റെ ജാഥ എത്തും മുമ്പെ കട്ടപ്പനയിൽ യു.ഡി എഫിൽ നിന്ന് നിരവധി നേതാക്കൾ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് (എം) ലേക്ക്. യു ഡി എഫ് കട്ടപ്പന മണ്ഡലം സെക്രട്ടറിയും ജേക്കബ് ഗ്രൂപ്പ് ഹൈപ്പർ കമ്മിറ്റി അംഗവുമായ ബിജു ഐക്കരയുടെ നേതൃത്വത്തിൽ ജേക്കബ് ഗ്രൂപ്പിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള പന്ത്രണ്ട് നേതാക്കളും നൂറോളം പ്രവർത്തകരുമാണ് കേരളാ കോൺഗ്രസ് (എം) ൽ ചേർന്നത്. സ്വന്തം സ്ഥാനാർത്ഥികൾക്ക് റിബൽ നിർത്തുകയും, ഘടകകക്ഷികളെ കൂടെ നിന്ന് തോൽപ്പിക്കുകയും, പ്രചാരണ പരിപാടികളുടെ ബോർഡുകൾ ഗ്രൂപ്പടിസ്ഥാനത്തിൽ പരസ്പരം നശിപ്പിക്കുകയും ചെയ്യുന്ന മുന്നണിക്ക് ഐക്യജനാധിപത്യ മുന്നണി എന്ന് പേരിടുന്നത് ലജ്ജാകര മെന്നും, സാധാരണക്കാരന് ഭക്ഷ്യ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തുന്ന ഇടത് സർക്കാർ പ്രവർത്തനം ജനകീയമാണെന്നും നേതാക്കൾ പറഞ്ഞു.

Comments are closed.