970-250

ചേർപ്പ് ഗവ ഐടിഐയിൽ ഒഴിവ്

ചാഴൂർ കോലോത്തു കടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഗവ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്പെക്ടറുടെ താൽക്കാലിക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 11ന് രാവിലെ 11ന് ഐടിഐയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എം ബി എ/ ബി ബി എ യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജിയിലോ എക്കണോമിക്സിലോ ബിരുദവും ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2966601.

Loading...