1470-490

കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ പുഷ്പന് പ്രളയ ഫണ്ടിൽ നിന്നും 25 ലക്ഷം സർക്കാർ നൽകിയെന്ന കെ.സുധാകരൻ എംപി യുടെ പ്രസ്താവനക്കെതിതിരെ സി പി.എം രംഗത്ത്

തലശ്ശേരി.   കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ പുഷ്പന് പ്രളയ ഫണ്ടിൽ നിന്നും 25 ലക്ഷം സർക്കാർ നൽകിയെന്ന കെ.സുധാകരൻ എംപി യുടെ പ്രസ്താവനക്കെതിതിരെ സി പി.എം രംഗത്ത്. പ്രസ്താവന എന്തടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണമെന്ന് സി പി എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി.പവിത്രൻ.സുധാകരനെതിരെ നിയമ നടപടിക്കൊരുങ്ങി പുഷ്പൻ്റെ കുടുംബം.                                                          ചെന്നിത്തലയുടെ യാത്രയ്ക്ക് തലശ്ശേരിയിൽ നൽകിയ സ്വീകരണ യോഗം ഉൽഘാടനം ചെയ്തുകൊണ്ടായിരുന്നു സുധാകരൻ്റെ പ്രസംഗം.കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ജീവിക്കുന്ന പുതുക്കുടി പുഷ്പന് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സർക്കാർ നൽകിയെന്ന് സുധാകരൻ പറഞ്ഞു പ്രളയ ഫണ്ടിൽ നിന്നും പുഷ്പനെ സർക്കാർ സഹായിച്ചു എന്ന പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് സുധാകരൻ വ്യക്തമാക്കണമെന്ന് സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രൻ ആവശ്യപ്പെട്ടു. അതേ സമയം സുധാകരൻ്റെ പ്രസംഗത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചതായി പുഷ്പൻ്റെ കുടുംബം അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098