970-250

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്ന് ന​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്ന് ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ വൈ​കി​ട്ട് ആ​റി​ന് ടാ​ഗോ​ര്‍ തീ​യ​റ്റ​റി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ള്‍​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പു​ര​സ്‌​കാ​രം കൈ​മാ​റും.

മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എ.​കെ.ശ​ശീ​ന്ദ്ര​ന്‍, വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​പി​മാ​രാ​യ ശ​ശി ത​രൂ​ര്‍, സു​രേ​ഷ് ഗോ​പി, വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍, സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, കെ​എ​സ്‌എ​ഫ്ഡി​സി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി എ​ന്‍. ക​രു​ണ്‍, കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ന്‍ എം. ​വി​ജ​യ​കു​മാ​ര്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​യും ക​നി കു​സൃ​തി​യെ​യു​മാ​ണ് മി​ക​ച്ച ന​ടീ​ന​ട​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​ക്കാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം. ച‌​ട​ങ്ങി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ജെ.​സി. ഡാ​നി​യേ​ല്‍ അ​വാ​ര്‍​ഡ് സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന് ന​ല്‍​കും.

Loading...