970-250

കവിത: മോഹങ്ങൾ കൊണ്ടൊരു ലോകം

ദീപ -അണ്ടിക്കോട്
എന്നും ചിരിക്കുന്ന സൂര്യൻറെ കണ്ണുനീർ ആരുമേ കാണുന്നില്ല
|
എന്നും കുതിക്കുന്ന തിരയുടെ വേദന ആരുമേ കേൾക്കുന്നില്ല എന്നും വിതുമ്പുന്ന

വീണതൻ സംഗീതം

ആരുമേശ്രവിക്കുന്നില്ല

എന്നും കരയുന്ന

കാക്ക തൻ ആരവം

ആരുമേ കാണുന്നില്ല

ഇരവുകൾ മാഞ്ഞിട്ടും

പകലുകൾ പോയിട്ടും

ആരു മേഅറിയുന്നില്ല

മോഹങ്ങൾ മാത്രം

മനസ്സിൽ വെച്ചൊരു

ലോകത്തെ സൃഷ്ടിപ്പു നാം

Loading...