മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം

തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തമുണ്ടായി. എന്ജിന് തൊട്ടുപിന്നിലെ പാഴ്സല്‍ ബോഗിക്കാണ് തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാവിലെ 7.45 ഓടുകൂടിയാണ് സംഭവം. യാത്രക്കാരാണ് പുക ഉയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വര്‍ക്കല ഇടവയില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്.
യാത്രക്കാരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്കിറക്കി.എങ്ങനെയാണ് തീപടര്‍ന്നത് എന്ന് വ്യക്തമല്ല.