കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: കോവിഡിനെ തുരത്താനുള്ള യജ്ഞത്തിന് തുടക്കം കുറിക്കുന്നു. കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷന് രാജ്യത്ത് ഇന്ന് ആരംഭിക്കും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, അസ്ട്രാസെനെക എന്നിവയുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് വിതരണം രാവിലെ 10:30 ന് ഉദ്ഘാടനം ചെയ്യും. കോ-വിന് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നി ര്‍വഹിക്കും.
വാക്സിന് വിതരണത്തിനായി ആദ്യഘട്ടത്തില്‍ രാജ്യത്ത് 3,006 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേര്‍ക്കു വീതമാണ് വാക്സിന് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മൂന്ന് കോടി കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കുക. ഓഗസ്റ്റ് വരെ ആദ്യഘട്ടം നീളും.
തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ഉപയോഗിച്ചാണ് വാക്സിന് വിതരണത്തിനു തയാറെടുക്കുന്നത്. വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം സെക്രട്ടറി അജയ് ഭല്ല കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തില്‍
സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീ തവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങള്‍ വീതമാണുള്ളത്.