970-250

കുല പുരുഷൻമാരുടെ കുരു പൊട്ടിച്ച് ഭാരതീയ അടുക്കള

ആൽവിൻ ആൻ്റണി

ആദ്യമായാണ് ഒരു സിനിമ തുടങ്ങുമ്പോൾ “ദൈവത്തിന് നന്ദി” എന്ന് എഴുതി കാണിക്കാതെ “ശാസ്ത്രത്തിന് നന്ദി” എന്ന് കാണിച്ചുകൊണ്ട് തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ തന്നെ ഒരു വെടിക്കുള്ള മരുന്ന് ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നിരാശപ്പെടുത്തിയില്ല… സംഗതി കിടുക്കാച്ചി മുത്തേ..
പല കുലപുരുഷ/സ്ത്രീകൾക്കും ഉത്തമ ഭാര്യ എങ്ങനെ ആയിരിക്കണം എന്ന സങ്കൽപ്പത്തെ കീറിമുറിച്ച് തേച്ചൊട്ടിച്ച സിനിമ.
പുരുഷ പാട്രിയാക്കിയുടെ നെഞ്ചത്ത് ആണിയടിച്ച സിനിമ.
സംഘപരിവാറിന്റെ കരണത്തടിച്ച സിനിമ.
കുലസ്ത്രീ സങ്കൽപത്തെ തലയിൽ കയറ്റി വെച്ചവർക്ക് ചന്തികിട്ടു നല്ല പെടപെടച്ച സിനിമ.

ഭർത്താവ് കഴിച്ചതിന്റെ ബാക്കി കഴിക്കാൻ കാത്തുനിൽക്കുന്ന ഭാര്യമാരും, വീട്ടിലെ പുരുഷന്മാർ ആദ്യം കഴിക്കണമെന്ന് പറയുന്ന പെണ്ണുങ്ങളും, ഭർത്താവിന് പല്ല് തേയ്ക്കാൻ ബ്രഷും പേസ്റ്റും എടുത്ത് കൊടുക്കുന്നതും വസ്ത്രങ്ങൾ ഇസ്തിരിയിട്ട് കൊടുക്കുന്നതും, പുരുഷന് അദ്ധ്വാനിക്കാനുള്ളതിനാൽ അവൻ കഴിച്ചതിന് ശേഷം മിച്ചമുള്ളത് മാത്രം വീട്ടിലെ സ്ത്രീകൾ കഴിക്കാവൂ എന്ന് പറയുന്നവരും, പുരുഷൻ കഴിക്കുന്ന പാത്രം കഴുകി വെക്കുന്ന സ്ത്രീകളാണ് ഉത്തമ ഭാര്യ എന്ന് തെറ്റിധാരണയോടെ പറയുന്നവരുമാണ് ഇവിടെ ഭൂരിഭാഗവും. ആർത്തവകാലത്തു തുളസി ചെടിയിൽ തൊടരുത്, കട്ടിലിൽ ഇരിക്കരുത്, അമ്പലങ്ങളിൽ പോകരുത്, അടച്ചുമൂടി ഒരിടത്തിരിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലജ്ജാവഹം ആണ്.

ഭാര്യ ഒരു യന്ത്രമല്ല എന്ന് മനസ്സിലാക്കണമെങ്കിൽ (ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ) നിങ്ങൾ ഇപ്പോൾ നിൽക്കുന്ന പ്രിവിലേജ്ട് പൊസിഷനിൽനിന്നും താഴെ ഇറങ്ങി ആണിന് പെണ്ണിന്റെ മേലിലോ പെണ്ണിന് ആണിന്റെ മേലിലോ മേൽക്കോയ്മ ഇല്ല എന്ന സത്യം മനസിലാക്കുക. അത് പോലെ ഭാര്യ ഒരിക്കലും ഭർത്താവിന്റെ കീഴിൽ വിനയപൂർവ്വം പറയുന്നതെല്ലാം കേട്ട് ജീവിക്കേണ്ട ഒരു വ്യക്തിയല്ല. അവൾ കൂട്ടിലിട്ട ഒരു കിളിയല്ല. അവളെ പറക്കാൻ അനുവദിക്കൂ…

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ഉയർന്ന് വന്ന വിവാദത്തിനിടയിൽ ഒരു ഷോർട്ട് ഫിലിമിന് വേണ്ടി തയാറാക്കിയ ഏതാണ്ട് സമാന സ്വഭാവമുള്ള തിരക്കഥ എഴുതുകയുണ്ടായി. അതെന്തായാലും കൈയിലിരുന്ന് ഉറങ്ങി പോയി. പക്ഷെ ആ ആശയം ഇന്ന് സിനിമയായി കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. സംവിധായകൻ ജിയോ ബേബി ചേട്ടന് ഒരുപാട് നന്ദി.

എന്തായാലും കുറച്ച് കുല കുരുവുകൾ പൊട്ടും എന്നതിൽ തർക്കമില്ല…. പൊട്ടുന്ന കുരുവുകൾ കാണുവാൻ കാത്തിരിക്കുന്നു.

Loading...