970-250

പൊന്നമ്പത് ഗഫൂർ ചെന്നൈയിൽ നിര്യാതനായി

തലശ്ശേരി: പെരിങ്ങാടി പുളിയുള്ളതിൽ പീടികയിലെ സുബൈദാസിൽ പൊന്നമ്പത് അബ്ദുൽ ഗാഫുർ (75) നിര്യതനായി.

ചെന്നൈയിലെ അനകപുത്തൂർ വസതിയിലാണ് അന്ത്യം. ഖബറടക്കം ചെന്നൈയിൽ നടന്നു.   ഒരു വർഷം മുമ്പാണ് ഗാഫുർ നാട്ടിൽ വന്നു ബന്ധുക്കളെ കണ്ടു തിരിച്ച് പോയത്. മർഹും കുഞ്ഞി നെല്ലിൽ ഇബ്രാഹിം കുട്ടിയുടെയും പൊന്നമ്പത് മറിയുമ്മയുടെയും മകനാണ്. 

അര നൂറ്റാണ്ടു മുമ്പ് തൊഴിൽ തേടി മദ്രാസിൽ കുടിയേറിയ       ഗഫൂർ അവിടെത്തന്നെ യാണ് വിവാഹം കഴിച്ചത്.  രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും സജീവമായിരുന്നു.               ഭാര്യ:  റാബിയ, മക്കൾ: നസീർ, ഷബീർ, സഫിയ, ലത്തീഫ്, മരുമകൻ: ജാൻ പാഷ       സഹോദരങ്ങൾ: സുബൈദ, അസ്മ, റംല, പരേതനായ ബഷീർ.

Loading...