970-250

തീയേറ്ററുകളിൽ ‘മാസ്റ്റർ’ ജ്വരം

തീയേറ്ററുകൾ തുറന്ന ആദ്യ ദിവസമായ ഇന്നലെ പരപ്പനങ്ങാടി പല്ലവി തീയേറ്ററിൽ എത്തിയ സിനിമാ പ്രേമികളുടെ തിരക്ക്


പരപ്പനങ്ങാടി :ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സിനിമാ തീയേറ്ററുകൾ ഇന്നലെ തുറന്നതോടെ ആദ്യ സിനിമയായ മാസ്റ്റർ കാണാൻ വിജയ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വൻ തിരക്ക് .രാവിലെ 10.30 നു ആരംഭിക്കേണ്ട ആദ്യ ഷോ ക്കു നൂറുകണക്കിന് പേരാണ് രാവിലെ 8 മണിയോടെ തന്നെ തീയേറ്ററുകളിൽ എത്തിയത് .എഴുനൂറോളം സീറ്റുകൾ ഉള്ള പല്ലവി ,ജയകേരള തീയേറ്ററുകളിൽ കോവിഡ് മാനദണ്ഡമനുസരിച്ചു പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിച്ചിരുന്നുള്ളു .എന്നിട്ടും ആയിരകണക്കിന് പേരാണ് ആദ്യ ദിവസം തന്നെ തീയേറ്ററുകളിൽ എത്തിയത് .അതിൽ തന്നെ മാസ്ക് ഇട്ടവരും ഇടാത്തവരും മാസ്ക് താടിയിൽ വെച്ചവരും എല്ലാം ഉൾപെട്ടിട്ടുണ്ടായിരുന്നു .മൂന്നു ഷോ കൾ ആണ് ഒരു ദിവസം തീയേറ്ററുകളിൽ ഓടുന്നത് .
തീയേറ്ററുകൾ തുറന്ന ആദ്യ ദിവസമായ ഇന്നലെ പരപ്പനങ്ങാടി പല്ലവി തീയേറ്ററിൽ എത്തിയ സിനിമാ പ്രേമികളുടെ തിരക്ക്

Loading...