970-250

ടൂറിസം കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണം – കലക്ടർ

തൃശൂർ ജില്ലയിലെ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ കീഴിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ. നാട്ടിക, ചാവക്കാട് ബീച്ചുകൾ, കലശമല, വിലങ്ങൻ കുന്ന്, പൂമല ഡാം, വാഴാനി ഡാം, ചേപ്പാറ റോക്ക് ഗാർഡൻ, എന്നീ വിനോദ കേന്ദ്രങ്ങൾ ഉത്തരവ് അനുസരിച്ച് തുറന്നു പ്രവർത്തിക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക, ശരിയായി മാസ്ക് ധരിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളൂ.
10 വയസ്സിനു താഴെ പ്രായമുള്ളവരെയു 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ലക്ഷണമുള്ളവരെയും അനുവദിക്കില്ല.
എല്ലാ ടൂറിസം സെന്ററുകളിലും ഓരോ നോഡൽ ഓഫീസറെ നിയമിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും സന്ദർശകർ പാലിക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർ ഉറപ്പ് വരുത്തേണ്ടതുമാണ്.
ആൾക്കൂട്ടങ്ങൾ ഇവിടങ്ങളിൽ അനുവദിക്കില്ല.
സന്ദർശകരുടെ പൂർണ്ണ വിവരങ്ങൾ പേരും മൊബൈൽ നമ്പറും ഉൾപ്പെടെ രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്.
പ്രവേശന കവാടത്തിൽ തെർമൽ സ്കാനർ ഉപയോഗിക്കേണ്ടതാണ്.
ടൂറിസം സെന്ററിലെ ജീവനക്കാർ മാസ്ക് കയ്യുറകൾ, ധരിക്കേണ്ടതും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം.
ആരോഗ്യ വകുപ്പുമായി ചേർന്നു നിശ്ചിത ഇടവേളകളിൽ ശരിയായ രീതിയിലുള്ള അണുവിമുക്തമാക്കലും ശുചീകരണവും നടത്തണം.
ഭക്ഷണശാലകളിൽ കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നൽകിയിട്ടുള്ള എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണെന്നും കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

Loading...