970-250

റാങ്ക് പട്ടികകൾ റദ്ദായി

കാലാവധി പൂർത്തിയായതിനെ തുടർന്ന് പി എസ് സി യുടെ വിവിധ റാങ്ക് പട്ടികകൾ റദ്ദായി. തൃശൂർ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ തസ്തിക (കാറ്റഗറി നമ്പർ 549/13) തിരഞ്ഞെടുപ്പിന് വേണ്ടി 2017 ജൂൺ 19ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 മാർച്ച് 19ന് പൂർത്തിയായി. വിവിധ വകുപ്പുകളിലെ എൽജിഎസ് എസ് സി / എസ് ടി തസ്തികയുടെ (കാറ്റഗറി നമ്പർ 559/15) 2017 മാർച്ച് 28ന് നിലവിൽ വന്ന റാങ്ക് പട്ടിക 2020 മാർച്ച് 27ന് കാലാവധി പൂർത്തിയായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വയർമാൻ തസ്തികയുടെ (കാറ്റഗറി നമ്പർ 523/15) 2017 സെപ്റ്റംബർ 31ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 സെപ്റ്റംബർ 31നും അവസാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 2017 ഏപ്രിൽ 4ന് നിലവിൽ വന്ന മെഷിനിസ്റ്റ് തസ്തിക (കാറ്റഗറി നമ്പർ 541/13), 2017 ജൂൺ 7ന് നിലവിൽ വന്ന ട്രേഡ്സ്മാൻ സിവിൽ തസ്തിക (കാറ്റഗറി നമ്പർ 677/14) എന്നിവയുടെ റാങ്ക് പട്ടിക കാലാവധി 2020 ജൂൺ 19ന് പൂർത്തിയായി. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ എല്ലാ പട്ടികകളും റദ്ദാക്കിയതായി കേരള പി എസ് സിയുടെ തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.

Loading...