970-250

കുന്ദംകുളം മോഡൽ ജൈവവള നിർമ്മാണ യൂണിറ്റിനും ഓപ്പൺ ജീംനേഷ്യത്തിനും പ്രധാന്യം നൽകി – ജില്ലാ പഞ്ചായത്ത്

പ്രകൃതി പരിപാലനത്തിനും ശുചിത്വത്തിലും ഊന്നൽ നൽകി കൊണ്ടുള്ള സമഗ്ര വികസന പദ്ധതിക്ക് മുൻതൂക്കം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവിസ്.
2020-21 വാർഷിക പദ്ധതിയിൽ
ജില്ലയിൽ ഏറ്റെടുക്കാവുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച്
തദേശ ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു.

കുന്ദംകുളം, ഗുരുവായൂർ മോഡൽ ജൈവവള നിർമാണ യൂണിറ്റുകൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ പ്രദേശത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ച് ജൈവ വള നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് പ്രത്യേക പരിഗണന നൽകും.

ജലരക്ഷ ജീവരക്ഷ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. ഊർജ്ജിതമായ ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിൻ്റെ കാര്യക്ഷമമായ വിനിയോഗത്തിന് പ്രാധാന്യം നൽകി നീർത്തനാടിസ്ഥാനത്തിലുള്ള വികസന സമീപനമാണ് ജലരക്ഷ ജീവരക്ഷ രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്.

ജില്ലയിൽ ജലസംഭരണം ഊർജ്ജിതമാക്കൻ കുളങ്ങളുടെ നവീകരണം, മഴവെള്ള സംഭരണം, പൊതു ജലസംഭരണിയിലേക്കുള്ള ചെറുചാലുകളുടെയും, ഓടകളുടെയും പുനരുദ്ധരണം, പുഴ/ തോട് ശുചീകരണം, ജലപ്രയാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകും.

കൃഷി, വ്യവസായം, ഗാർഹികം തുടങ്ങിയ മേഖലയിൽ ജലവിനിയോഗ കാര്യക്ഷമത ഉറപ്പു വരുത്തുന്ന പ്രർത്തനങ്ങൾ നടപ്പിലാക്കും.
കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പാക്കാൻ നിലവിലുള്ള ജലസേചന പദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും. ജലസേചന കനാലുകളുടെ നവീകരണം, സൂക്ഷ്മ ജലസേചനത്തിന് ഊന്നൽ നൽകി കൊണ്ടുള്ള കൃഷിയുടെ പ്രചാരണവും വ്യാപകമാകും.

ശുചി പൂർണ്ണ പദ്ധതിയിലൂടെ
ജൈവ – അജൈവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ജില്ലയിൽ നഗരസ്വഭാവമുള്ള 25 കേന്ദ്രങ്ങളിൽ ജൈവവള നിർമ്മാണ യൂണിറ്റുകളും ഖരമാലിന്യ വേർതിരിക്കൽ കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതിനായി കുടുംബശ്രീ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതമാക്കും.

ജില്ലയുടെ ഹരിതാവരണം വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം തടയുന്നതിനും തുടങ്ങിയ ഫലസമൃദ്ധി പ്രോജക്ടിൻ്റെ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതിനായി ബ്ലോക്കടിസ്ഥാനത്തിൽ ഫലവൃക്ഷ തൈകളുടെ നേഴ്സറികൾ ആരംഭിക്കും.

ജില്ലാ പദ്ധതി സംയോജന പ്രോജക്ടായ ക്യാൻ തൃശൂരിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ജീവിത ശൈലി രോഗങ്ങൾ തടയുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശഭരണ സ്ഥാപനങ്ങളും ഫ്രീ സ്റ്റൈൽ എന്ന പേരിൽ ഓപ്പൺ ജിംനേഷ്യങ്ങൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 100 ഓപ്പൺ ജിംനേഷ്യങ്ങൾ സ്ഥാപിക്കും.

മനുഷ്യനെയും മണ്ണിനെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാന്ന്
ജില്ലാ പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിക്ക് ഊന്നൽ നൽകുന്നത്.

Loading...