970-250

കർഷക സമരം; വാക്കും വരയും കൊണ്ട് കലാകാരൻമാരുടെ ഐക്യദാർഢ്യം

തലശ്ശേരി: രാജ്യ തലസ്ഥാനത്ത് രാപ്പകലില്ലാതെ സമരം ചെയ്യുന്ന കർഷകർക്ക് വാക്കുകളിലൂടെയും വരകളിലൂടെയും ഐക്യദാർഢ്യം.
കർഷകരുടെ ആശങ്കകൾ ചിത്രകാരൻമാർ കാൻവാസിലേക്ക് പകർത്തിയപ്പോൾ സമരതീഷ്ണമായ വരികയിലൂടെ കവികളും എഴുത്തുകാരും അണിചേർന്നു.

ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചത്. ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡൽഹി കർഷക സമര നേതാവും
രാഷ്ട്രീയ കിസാൻ മഹാസംഘ് കോ-ഓർഡിനേറ്ററുമായ പി ടി ജോൺ മുഖ്യ പ്രഭാഷണം നടത്തി. ചിത്രങ്ങൾ
ഡൽഹിയിലെ സമരഭൂമിയിൽ പ്രദർശിപ്പിക്കാനായി അദ്ദേഹം ഏറ്റുവാങ്ങി. പ്രൊഫ. എ പി സുബൈർ, പ്രൊഫ. കെ പി സജി, പള്ള്യൻ പ്രമോദ്, അഭിലാഷ് പിണറായി, എൻ വി അജയകുമാർ, എൻ ഷിബിൽ, എം കെ ജയരാജൻ, അഡ്വ. ഇ സനൂപ് എന്നിവർ സംസാരിച്ചു.

ചിത്രകാരുടെ സംഗമം
പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സെൽവൻ മേലൂർ, പ്രദീപ് ചൊക്ലി, വർഗീസ് കളത്തിൽ, ഇ അനിരുദ്ധൻ, നിഷ ഭാസകരൻ, ബി ടി കെ അശോകൻ, എ സത്യനാഥ്, യു പ്രജീഷ്, എ രവീന്ദ്രൻ എന്നിവർ ചിത്രകാരൻമാരുടെ സംഗമത്തിൽ പങ്കെടുത്തു.
എഴുത്തുകാരുടെ സംഗമത്തിൽ രാജേന്ദ്രൻ തായാട്ട്, ഡോ. എസ് അനാമിക, സതീശൻ മൊറായി, എ ഗംഗാധരൻ, എൻ പി മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Loading...