1470-490

റിലീസിന് മുൻപേ മാസ്‌റ്റേഴ്സ് ലീക്കായി

വിജയ് ചിത്രം മാസ്റ്റർ റിലീസിന് മുൻപേ ചോർന്നതായി പരാതി. മാസ്റ്ററിന്‍റെ സുപ്രധാന ഭാഗങ്ങൾ ലീക്ക് ആയിരിക്കുകയാണ്. വിജയിയുടെ ഇൻട്രോ സീൻ അടക്കമുള്ള രംഗങ്ങൾ ഇതിനകം ഇന്‍റർനെറ്റിൽ പ്രചരിക്കുകയാണ് ‘ഡിസ്ട്രിബ്യൂട്ടേഴ്സിന് പ്രദർശിപ്പിച്ചതിനിടയിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ലീക്കായത് എന്നാണ് കരുതുന്നത്.എന്നാൽ ലീക്കായ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സംവിധായകൻ ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നര വർഷത്തോളമുള്ള നിരവധി പേരുടെ അധ്വാനത്തിന്‍റെ ഫലമാണ് തങ്ങളുടെ ചിത്രം. ഒരു ദിവസം കൂടി കാത്തിരിക്കാൻ ജനങ്ങൾ മനസു കാണിക്കണമെന്ന് ലോകേഷ് കനകരാജ് അഭ്യർത്ഥിക്കുന്നു.ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനാണ് നായിക. ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയെറ്ററുകൾ വീണ്ടും സജീവമാകുമ്പോഴുള്ള ആദ്യത്തെ മാസ് റിലീസ് ആണ് മാസ്റ്ററിന്‍റേത്.

Comments are closed.