970-250

തൃശൂർ ജില്ലയിൽ കോവിഡ് വാക്സിൻ ജനുവരി 16ന് തന്നെ നൽകും

ജില്ലയിൽ കോവിഡ് വാക്സിൻ ജനുവരി 16ന് തന്നെ നൽകും; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ജില്ലയിൽ കോവിഡ് വാക്സിൻ ആദ്യഘട്ടം ജനുവരി 16ന് തന്നെ നൽകുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 9 സെൻ്ററുകളിലൂടെയാണ് വാക്സിൻ നൽകുക.

സർക്കാർ സ്ഥാപനങ്ങളായ ഗവ.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി തൃശൂർ, ജനറൽ ആശുപത്രി ഇരിങ്ങാലക്കുട, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂർ, താലൂക്ക് ആശുപത്രി ചാലക്കുടി, സി.എച്ച്.സി പെരിഞ്ഞനം, എഫ് എച്ച് സി വേലൂർ
എന്നിവിടങ്ങളിലും
സ്വകാര്യ സ്ഥാപനങ്ങളായ അമല മെഡിക്കൽ കോളേജ്, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളേജ് എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടം വാക്സിൻ നൽകുന്നതിനായുള്ള സെഷൻ സൈറ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഓരോ സെൻററിലും 100 പേർക്ക് എന്ന തോതിലാണ് വാക്സിൻ നൽകുക.

Loading...